കോവിഡ് 19: ട്രക്, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി അബൂദബി
അബൂദബി: (www.kasargodvartha.com 26.01.2021) ട്രക്, ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി അബൂദബി. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. അബൂദബിയിലേക്ക് വരുന്ന ഡ്രൈവര്‍മാര്‍ ഫെബ്രുവരി ഒന്നു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റിന്റെ ഫലം കയ്യില്‍ കരുതണം. അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കോവിഡ് വാക്‌സീന്‍ സ്വീകരിച്ച ഡ്രൈവര്‍മാര്‍ ആണെങ്കില്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും സൗജന്യ പിസിആര്‍ ടെസ്റ്റ് ഫലം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ശക്തമായ മുന്‍കരുതലുകളാണ് അബൂദബി സ്വീകരിക്കുന്നത്.
Keywords: Abudhabi, news, Gulf, World, COVID-19, Top-Headlines, health, Covid-19: Abu Dhabi updates entry rules for truck drivers