city-gold-ad-for-blogger

ദുബൈയില്‍ മലയാളിയുടെ വധശിക്ഷ കോടതി റദ്ദാക്കി

ദുബൈ: (www.kasargodvartha.com 20.06.2017) ദുബൈയില്‍ മലയാളിയുടെ വധശിക്ഷ കോടതി റദ്ദാക്കി. ഫിലിപ്പൈന്‍സ് പൗരനെ മൂന്നുവര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ കാലാവധി പത്ത് വര്‍ഷമാക്കി കുറച്ച് കോടതി വിധിച്ചത്. പ്രതി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൗഷാദിന്റെ വധശിക്ഷയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്.

എലീസോ സാന്‍ഡിയാഗോ എന്ന ഫിലിപ്പൈന്‍ പൈരനെ 2014ല്‍ റാസല്‍ ഖൈമയില്‍ വെച്ചാണ് നൗഷാദ് കൊലപ്പെടുത്തിയത്. റാസല്‍ ഖൈമയില്‍ ഡ്രൈവറായിരുന്ന നൗഷാദിനോട് സ്വകാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തായ എലീസോ പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല താന്‍ എലീസോയെ അക്രമിച്ചതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു. എങ്കിലും കൊലപാതകക്കുറ്റം നൗഷാദ് കോടതിയിലും പോലീസിലും സമ്മതിച്ചു. റാസല്‍ഖൈമ കോടതിയാണ് നൗഷാദിന് വധശിക്ഷ വിധിച്ചത്.

ദുബൈയില്‍ മലയാളിയുടെ വധശിക്ഷ കോടതി റദ്ദാക്കി


തുടര്‍ന്നാണ് നൗഷാദ് റാസല്‍ ഖൈമ അപ്പീല്‍ കോടതില്‍ വധശിക്ഷ റദ്ദാക്കാനായി ഹര്‍ജി നല്‍കിയത്. എന്നാല്‍ അപ്പീല്‍ കോടതി കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചു. തുടര്‍ന്ന് നൗഷാദിന്റെ ബന്ധുക്കള്‍ അല്‍കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ട് റാസല്‍ ഖൈമ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷം സുപ്രീം കോടതി കേസ് വീണ്ടും അപ്പീല്‍ കോടതിയിലേക്ക് തിരിച്ചയക്കുകയും തുടര്‍ന്ന് ശിക്ഷ പത്തുവര്‍ഷം തടവാക്കി ചുരുക്കുകയുമായിരുന്നു.

Keywords:  Dubai, Gulf, Top-Headlines, news, Dubai, World, Murder-case, court, Court stopped Keralite death penalty at Dubai.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia