city-gold-ad-for-blogger

ദുബൈ കെ.എം.സി.സി. തിരഞ്ഞെടുപ്പ്: മണ്ഡലം കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം

ദുബൈ: (www.kasargodvartha.com 28.09.2018) ദുബൈ കെ.എം.സി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ കമ്മിറ്റി ചില മേല്‍ഘടക ഭാരവാഹികളുടെ ഒത്താശയോടെ ഉദുമ മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമം നടത്തുന്നതായി ആക്ഷേപം. നിലവിലെ ഔദ്യോഗിക മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ സ്വന്തം വിഭാഗത്തെ കൗണ്‍സിലര്‍മാരെ മാത്രം പങ്കെടുപ്പിച്ച് യോഗം വിളിക്കാന്‍ അടിയന്തിര നോട്ടീസ് നല്‍കിയിരിക്കുയാണ് കാസര്‍കോട് ജില്ലാ കമ്മിറ്റിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ പ്രാവശ്യം സ്റ്റേറ്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് നിലവിലെ കാസര്‍കോട് ജില്ലാ കമ്മിറ്റി. കാസര്‍കോട് ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തിന്റെ പിന്തുണ മാത്രമേ ഈ വിഭാഗത്തിനുള്ളൂവെന്നാണ് മറുവിഭാഗം പറയുന്നത്. ഉദുമ പിടിച്ചെടുത്താല്‍ കാസര്‍കോട് ജില്ലയും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയും കൈപിടിയിലൊതുക്കാന്‍ കഴിയുമെന്നാണ് ഈ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

കാസര്‍കോട് ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളില്‍ ഇതുവരെ പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗം വിളിച്ചില്ലെന്നിരിക്കെ ഉദുമയില്‍ മാത്രം അടിയന്തിരമായി കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നത് സ്വന്തം പാളയത്തില്‍ നിന്നും അണികള്‍ ഒഴിഞ്ഞു പോകുമെന്ന ഭയം കൊണ്ടാണെന്നാണ് മറുവിഭാഗം കുറ്റപ്പെടുത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് നടന്ന ജനറല്‍ ബോഡിയില്‍ വോട്ടിംഗിലൂടെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉദുമ മണ്ഡലം കമ്മിറ്റിയില്‍ വിഭാഗീയത തല പൊക്കിയത്. എന്നാല്‍ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം കാസര്‍കോട് ജില്ലാ കമ്മിറ്റി, മണ്ഡലം ഔദ്യോഗിക വിഭാഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ പ്രശ്ങ്ങള്‍ രൂക്ഷമാവുകയായിരുന്നുവെന്നാണ് ആക്ഷേപം.

ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വന്തം വിഭാഗത്തിന് 500 മെമ്പര്‍ഷിപ്പുകള്‍ മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ വിതരണം ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. ഇതുകൂടാതെയാണ് സംഘടനയുടെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തി സ്വന്തം വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്.

ഔദ്യോഗിക മണ്ഡലം കമ്മിറ്റി നിലവിലിരിക്കെ വിഭാഗീയത വളര്‍ത്താന്‍ ജില്ലാ കമ്മിറ്റി തന്നെ നേരിട്ട് സ്വന്തം ഗ്രൂപ്പുകാര്‍ക്ക് മാത്രം മെമ്പര്‍ഷിപ്പുകള്‍ വിതരണം ചെയ്യുകയും അവരെ മാത്രം പങ്കെടുപ്പിച്ച് കൗണ്‍സില്‍ യോഗം വിളിക്കുകയും ചെയ്യുന്നത് ഗുരുതരമായ വീഴ്ചയായി എതിര്‍വിഭാഗം പറയുന്നു. വിഷയം കേന്ദ്ര- സംസ്ഥാന കമ്മിറ്റികളിലും മുസ്ലിം ലീഗ് കമ്മിറ്റികളിലും ചര്‍ച്ചയായതോടെ സമവായം പറഞ്ഞ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.

ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ പള്ളിക്കണ്ടം അഷ്റഫ്, സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി, യു.എ.ഇ. കെ.എം.സി.സി, ദുബൈ കെ.എം.സി.സി, ദുബൈ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി എന്നിവയ്ക്ക് നിലവിലെ ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പോരും ശക്തമായിട്ടുണ്ട്. നിലവിലുള്ള മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ ചിലര്‍ നാട്ടില്‍ പോയ സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ദുബൈ കെ.എം.സി.സി. തിരഞ്ഞെടുപ്പ്: മണ്ഡലം കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ ശ്രമമെന്ന് ആക്ഷേപം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dubai, Dubai-KMCC, Gulf, Uduma, Controversy over Dubai KMCC Election
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia