എടനീര്‍ മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു
Nov 22, 2011, 15:35 IST

ദുബായ്: പ്രമുഖ മതപണ്ഡിതനും 35 വര്‍ഷത്തോളമായി എടനീര്‍ ഖിളര്‍ ജുമാമ്‌സ്ജിദ് പ്രസിഡന്റും ബേവിഞ്ച, ഉപ്പിനങ്ങാടി, ബേക്കല്‍, എടക്കാക്ക്, മാങ്ങാട്, താഴെ കുമ്പോല്‍, തെക്കില്‍ എന്നിവിടങ്ങളില്‍ മുദരിസുമായിരുന്ന എടനീര്‍ മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ(എടനീര്‍ ഉസ്താദ്) നിര്യാണത്തില്‍ ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി, കാസര്‍കോട് മണ്ഡലം കമ്മിറ്റി, ഉദുമ മണ്ഡലം കമ്മിറ്റി, ചെങ്കള പഞ്ചായത്ത് കമ്മിറ്റി എന്നിവ അനുശോചിച്ചു.
ഉത്തരകേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമായി ദീനി പ്രവര്‍ത്തന രംഗത്ത് നാല് പതിറ്റാണ്ട് കാലത്തോളം പ്രവര്‍ത്തിച്ച ഉസ്താദിന്റെ നിര്യാണം ദീനി പ്രവര്‍ത്തന രംഗങ്ങളില്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അനുസ്മരിച്ചു. ഉസ്താദിനു വേണ്ടിയുള്ള മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച രാത്രി 9 മണിക്ക് ദേര വെസ്റ്റ് ഹോട്ടലിനു പിറകിലുള്ള ദര്മൂഖ് മസ്ജിദില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Dubai-KMCC, kasaragod, Gulf