city-gold-ad-for-blogger

കുവൈത്തില്‍ വനിതകളുടെ രാത്രി ഡ്യൂട്ടി നിയന്ത്രണവിധേയമാക്കാന്‍ തീരുമാനം; നിര്‍ദേശങ്ങള്‍ ഇവ

കുവൈത്ത് സിറ്റി: (www.kasargodvartha.com 30.07.2018) കുവൈത്തില്‍ വനിതളുടെ രാത്രി ഡ്യൂട്ടി നിയന്ത്രണവിധേയമാക്കാന്‍ തീരുമാനം. രാത്രി ഡ്യൂട്ടി സമയം സംബന്ധിച്ചുള്ള പുതിയ നിര്‍ദേശങ്ങള്‍ മാന്‍പവര്‍ അതോറിറ്റി പുറപ്പെടുവിച്ചു. ബാങ്കുകള്‍, റസ്റ്ററന്റുകള്‍, സന്നദ്ധ സംഘടനകള്‍, കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍, വനിതാ സലൂണുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ റമദാന്‍ അല്ലാത്ത സമയങ്ങളില്‍ അര്‍ദ്ധരാത്രിവരെ ഡ്യൂട്ടി ചെയ്യാവുന്നതാണ്.

ഹോട്ടലുകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ ലാബുകള്‍, ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍, നിയമസ്ഥാപനങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, നഴ്‌സറികള്‍, ഭിന്നശേഷിക്കാരുടെ കെയര്‍ സെന്ററുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍, ടിവി-റേഡിയോ സ്റ്റേഷനുകള്‍, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള കൊമേഴ്ഷ്യല്‍ സ്റ്റോറുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 24/7 പ്രവര്‍ത്തിക്കുന്ന കരാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് രാത്രി ഷിഫ്റ്റ് ജോലി നിയന്ത്രണവിധേയമാക്കാന്‍ തീരുമാനമായിരിക്കുന്നത്.

രാത്രി ഡ്യൂട്ടി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷാ സംവിധാനവും വാഹന സൗകര്യവും തൊഴിലുടമകള്‍ ഒരുക്കണം. ഇവയുടെ പൂര്‍ണ ഉത്തരവാദിത്തവും ഉടമകള്‍ക്കായിരിക്കും. പെയിന്റ് കടകള്‍, ആസ്ബസ്റ്റോസ് നിര്‍മാണശാലകള്‍, ക്ലോറിന്‍- സോഡ ഉത്പാദക കേന്ദ്രങ്ങള്‍, വളം നിര്‍മാണശാലകളും ശേഖരണ കേന്ദ്രങ്ങളും, ഫാക്ടറികളും ഖനികളും, അറവുശാലകള്‍, കീടനാശിനി ഉത്പാദക കേന്ദ്രങ്ങള്‍, ഇരുമ്പ് അധിഷ്ഠിത ജോലികള്‍, ഇഷ്ടിക നിര്‍മാണ സ്ഥാപനങ്ങള്‍, നിര്‍മാണ ജോലികള്‍, അഗ്‌നിശമന ജോലികള്‍, എണ്ണഖനനം, ഈയം, കല്‍ക്കരി, പാഷാണം, ഗന്ധകം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ ജോലി ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

വനിതാ ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ മുലയൂട്ടല്‍ അവധി നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും ഇതിനായി തൊഴിലാളികള്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അറിയിച്ചു. ഭര്‍ത്താവ് മരണപ്പെടുന്ന സംഭവങ്ങളില്‍ മുസ്ലിം വനിതകള്‍ക്ക് നാലുമാസവും പത്തുദിവസവും ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുണ്ട്. വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ ജോലി ചെയ്യുന്നതിനും വിലക്കേര്‍പെടുത്തിയിട്ടുണ്ട്.
കുവൈത്തില്‍ വനിതകളുടെ രാത്രി ഡ്യൂട്ടി നിയന്ത്രണവിധേയമാക്കാന്‍ തീരുമാനം; നിര്‍ദേശങ്ങള്‍ ഇവ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kuwait, Gulf, kuwait City, Over-duty, Job, Employees, Control for Night duty in Kuwait
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia