city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഅദനി: മനുഷ്യാവകാശ പ്രശ്‌നമായി കാണാന്‍ സംഘടനകള്‍ തയ്യാറാവണം: യൂത്ത് ഇന്ത്യ

 മഅദനി: മനുഷ്യാവകാശ പ്രശ്‌നമായി കാണാന്‍ സംഘടനകള്‍ തയ്യാറാവണം: യൂത്ത് ഇന്ത്യ
ദമ്മാം: ബാംഗ്ലൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ വിചാരണത്തടവുകാരനായി രണ്ട് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ വിഷയം മനുഷ്യാവകാശ പ്രശ്‌നമായി കാണാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവണമെന്ന് യൂത്ത് ഇന്ത്യ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജയിലറയില്‍ വിചാരണത്തടവുകാരനായി കുറ്റം പോലും തെളിയിക്കപ്പെടാതെ മരിച്ച് വീഴണമെന്നാഗ്രഹിക്കുന്നവര്‍ക്കൊപ്പമാണോ മുഖ്യ ധാരാ കക്ഷികളെന്നു സംശയിച്ച് പോകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മഅ്ദനിയും മനുഷ്യനാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മഅ്ദനി ഇരയാകുന്നുണ്ട് എന്നും ബോധ്യമുണ്ടെങ്കില്‍ വൈരം മറന്ന് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണം. കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ ഒരു പതിറ്റാണ്ട് കാലത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധിയെന്നു പറഞ്ഞ് തുറന്ന് വിട്ടവര്‍ അതിന് പരിഹാരമായി എന്തുചെയ്തുവെന്ന് വ്യക്തമാക്കണം.

പിടിച്ച് കൊടുത്തവര്‍ ആരെന്ന തര്‍ക്കത്തിനല്ല, അടിസ്ഥാന ചികിത്സ പോലും തടയുന്ന നീതി നിഷേധത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ഉയരേണ്ട ശബ്ദത്തിനാണ് ഇപ്പോള്‍ പ്രസക്തിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നീതിനിഷേധങ്ങള്‍ അനുസ്യൂതം തുടരുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അവസരമായി മനുഷ്യാവകാശ ദിനത്തെ ഉപയോഗപ്പെടുത്തണം. മഅദനി വിഷയം ആരുടെയും ഉറക്കം കെടുത്തുന്നില്ല എന്നതാണ് ഇതില്‍ ഇടപെടാന്‍ ചിലര്‍ മടിക്കുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Keywords:  Abdul Nasar Madani, Dammam, Youth league, Bangalore bomb blast case, Jail, Karnataka, Gulf, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia