city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍.എസ്.സി പ്രവാസി യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും

ആര്‍.എസ്.സി പ്രവാസി യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ യുവജന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. 'സമരമാണ് ജീവിതം' എന്ന സന്ദേശത്തില്‍ സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനം ഏപ്രില്‍ 15ന് പൂര്‍ത്തിയാകും. പ്രവാസവും ഒരു സമരമാണെന്ന് വിളംബരം ചെയ്ത് ജീവിതം പരദേശ തൊഴില്‍ വാസത്തിലൂടെ സമരമാക്കി മാറ്റിയെടുത്ത നാടിനോടും കുടംബത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന യുവാക്കളെ അഭിസംബോധന ചെയ്തു കൊണ്ടാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ യുവജന സമ്മേളനം സംഘടിപ്പിക്കുന്നത്.

പ്രവാസികളിലെ യുവത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും അഭിമുഖീകരിക്കപ്പെടാതെ പോകുകയും ചെയ്യുന്ന വിടവു നികത്തിക്കൊണ്ടാണ് ആര്‍.എസ്.സിയുടെ യുവജന സമ്മേളനങ്ങള്‍ നടക്കുക. ഗള്‍ഫില്‍ 50 കേന്ദ്രങ്ങളില്‍ പ്രവാസി യുജവന സമ്മേളനങ്ങള്‍ നടത്തും. സംഘടനയുടെ സേവന സന്നദ്ധ വിഭാഗമായ ഐ ടീം രൂപവത്കരണവും വിവിധ സേവന ക്രിയാത്മക പ്രവര്‍ത്തനങ്ങളും യുവജന സമ്മേളനങ്ങളോടനുബന്ധിച്ച് സംഘടപ്പിക്കും.

എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫില്‍ യൂണിറ്റ്, സെക്്ടര്‍, സോണ്‍ ഘടകങ്ങളില്‍ എസ്.എസ്.എഫുകാരുടെ സംഗമവും സംഘടിപ്പിക്കും. മുന്‍കാലങ്ങളില്‍ വിവിധ ഘടകങ്ങളില്‍ എസ്.എസ്.എഫിന് നേതൃത്വം നല്‍കിയവരും പ്രവര്‍ത്തിച്ചവരും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന പരിപാടിയാകും ഇത്. എസ്.എസ്.എഫിന്റെ നാല്‍പതാണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുന്ന ബഹുജന സംഗമങ്ങള്‍ പാദമുദ്രകള്‍ എന്ന പേരില്‍ യൂണിറ്റില്‍ സംഘടിപ്പിക്കും.

Keywords: RSC, Youth, Conference, Dubai, SSF, 40th anniversary, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia