city-gold-ad-for-blogger

എം.പി മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തോടെ നഷ്ടമായത്‌ മനുഷ്യസ്‌നേഹിയെ: സപിക് അബ്ദുല്ല

ദുബൈ: (www.kasargodvartha.com 27.05.2014) ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ നേതാവും, നല്ലൊരു മനുഷ്യ സ്‌നേഹിയിമായിരുന്നു ഈയിടെ അന്തരിച്ച എം.പി മുഹമ്മദ് കുഞ്ഞി മൊഗ്രാലെന്ന് ദുബൈ മൊഗ്രാല്‍ ഫ്രണ്ട് അസോസിയേഷന്‍ പ്രസിഡന്റ് സപിക് അബ്ദുല്ല പ്രസ്താവിച്ചു.

മൊഗ്രാല്‍ കടവത്ത് ആലിയ മദ്രസ്സ കമ്മിറ്റി ദേര മാഹി ഹോട്ടലില്‍ സംഘടിപ്പിച്ച എം.പി മുഹമ്മദ് കുഞ്ഞി അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ യില്‍ പൊതുമാപ്പ് പ്രഖ്യാപ്പിച്ച സമയത്ത് പോലും ജാതി-മത ഭേതമന്യേ സഹായ ഹസ്തവുമായി ഓടിനടന്ന വ്യക്തിയായിരുന്നു എം.പി എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ വ്യക്തി ജീവിതം മത-സാമൂഹിക-രാഷ്ട്രീയ-സാംസാരിക മേഖലകളില്‍ സമര്‍പിച്ച അപൂര്‍വ വ്യക്തികളില്‍ ഒരാളായിരുന്നുവെന്നും, ദുബൈ മൊഗ്രാല്‍ ഫ്രണ്ട് അസോസിയേഷന്റെ സെക്രട്ടറിയായി രണ്ടു പതിറ്റാണ്ട് കാലം പ്രവര്ത്തിച്ച നല്ലൊരു സംഘാടകനും കൂടിയായിരുന്നു അദ്ദേഹം. എം.പി. യുടെ വിയോഗം നികത്താനാവാത്ത നഷ്ട്ടമാണെന്നും അബ്ദുല്ല കൂട്ടി ചേര്‍ത്തു.

യോഗത്തില്‍ ആലിയ മദ്രസ്സ കമ്മിറ്റി പ്രസിഡണ്ട് മുജീബ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യു.എം മുഹമ്മദ് അലി ശിഹാബ് പ്രാര്‍ത്ഥന നടത്തി. ഡോക്ടര്‍ ഇസ്മയില്‍, കെ.എ കുഞ്ഞഹമ്മദ് മൊഗ്രാല്‍, കോട്ട അനീസ്, അസറുദ്ദീന്‍ കടവത്ത്,ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.

മജീദ് ഫുജൈറ, സലാം, അസിഫ്, ഫസല്‍ പി.ആര്‍, അബ്ബാസ് കെ.ടി , കുഞ്ഞഹമ്മദ് ടി.എം, മനാഫ്, കൈസ് കെ.ടി, അനീസ് കെ.ടി, എം.ജി. മുസ്തഫ, തമ്‌സീര്‍, ഷബീര്‍, സവാദ്, മിര്‍ശാദ്, ഇസ്മയില്‍ ടി.എം ,അഹ്‌സാബ് യു.എം, അഷ്‌റഫ് കെ.ടി, തുടങ്ങിയവര്‍ സംബന്ധിച്ചു സെക്രട്ടറി എം.ജി അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും ഫസല്‍ റഹ് മാന്‍ യു.എം നന്ദിയും പറഞ്ഞു.


എം.പി മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തോടെ നഷ്ടമായത്‌ മനുഷ്യസ്‌നേഹിയെ: സപിക് അബ്ദുല്ല


എം.പി മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തോടെ നഷ്ടമായത്‌ മനുഷ്യസ്‌നേഹിയെ: സപിക് അബ്ദുല്ല


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
രണ്ട് മുഖവുമായി ജനിച്ച അപൂര്‍വ പെണ്‍കുഞ്ഞ് 19 ദിവസത്തിന് ശേഷം മരിച്ചു
Keywords:  Dubai, Gulf, Leader, Died, President, M.P Mohammed Kunhi, Mogral Friend Association, Madrasa Committee,  

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia