city-gold-ad-for-blogger

കാളമ്പാടി മുസ്ലിയാ­രു­ടെ നി­ര്യാ­ണ­ത്തില്‍ അനുശോ­ച­ന പ്ര­വാഹം

കാളമ്പാടി മുസ്ലിയാ­രു­ടെ നി­ര്യാ­ണ­ത്തില്‍ അനുശോ­ച­ന പ്ര­വാഹം
കാളമ്പാടി ഉസ്താദിന്റെ മരണം പണ്ഡിതലോകത്തിന് തീരാനഷ്ടം:സമസ്ത


കാസര്‍കോട് : സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റും പട്ടിക്കാട് ജാമിഅ ജൂരിയ അറബിഅ കോളേജ് പ്രൊഫസറുമായ ശൈഖുന റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം പണ്ഡിത സമൂഹത്തിന് തീരാനഷ്ടമാണെന്ന് സമസ്ത ജില്ലാ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ് ശൈഖുന ടി.കെ.എം ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി, സമസ്ത കേന്ദ്ര മുശാവറാ അംഗം ഖാസി ത്വാഖ അഹമദ് മുസ്‌ലിയാര്‍, സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റ് എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ. ഖാസിം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ., ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, ഖത്തര്‍ ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.


ബഹ്‌റൈന്‍ സമസ്ത അനുശോചനം

മനാമ: അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ഉപാധ്യക്ഷനും ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുമുള്ള ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം സമസ്തക്കും സ്ഥാപനങ്ങള്‍ക്കും മാത്രമല്ല മുസ്ലിം കൈരളിക്കു തന്നെ  തീരാനഷ്ടമാണെന്നും മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം അവ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ അദ്ദേഹം കാണിച്ച കണിശതയും ശുഷ്‌കാന്തിയും ധാര്‍മ്മികത ആഗ്രഹിക്കുന്ന സമൂഹത്തിന് എന്നും മാതൃകയാണെന്നും സമസ്ത കേരള സുന്നി ജമാഅത്ത്, ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത വിഷന്‍ തുടങ്ങിയ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


മയ്യിത്ത് നിസ്‌കാ­രം ബു­ധ­നാഴ്ച യമനിപള്ളിയില്‍

മനാമ: കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ബു­ധ­നാഴ്ച രാത്രി ഇശാ നമസ്‌കാര ശേഷം മനാമ യമനി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് മനാമ സമസ്താലയത്തില്‍ നിന്നറിയിച്ചു.

സമസ്ത ഉലമാ ഉമറാ സംഗമം ബു­ധ­നാ­ഴ്ച

മനാമ: കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ ദിക്ര്‍ ദുആ മജ്‌ലിസുകള്‍ നടത്താനും ഏരിയാ തലങ്ങളില്‍ അനുസ്മരണ സംഗമങ്ങള്‍ നടത്താനും സമസ്ത കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ ബന്ധപ്പെട്ടവരോടഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്രസ്സാ മുഅല്ലിംകളും മാനേജ്‌മെന്റ് ഭാരവാഹികളുമുള്‍ക്കൊള്ളുന്ന അടിയന്തിര ഉലമാ ഉമറാ സംഗ­മം ബു­ധ­നാഴ്ച മനാമയിലെ സമസ്ത കേന്ദ്ര മദ്രസ്സയില്‍ നടക്കും. ബന്ധപ്പെട്ട മുഴുവനാളുകളും സംബന്ധിക്കണമെന്ന് മനാമ സമസ്താലയത്തില്‍ നിന്നറിയിച്ചു.

കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ ക­മ്മിറ്റി അനുശോ­ചിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരിലു­ള്ള മയ്യത്ത് നിസ്‌കാരവും അനുശോചന യോഗവും ബു­ധ­നാ­ഴ്ച രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മയ്യിത്ത് നിസ്‌കാ­രം ബു­ധ്‌­നാ­ഴ്ച

ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ പ്രസി­ഡന്റ് റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ്­ മുസ്‌­ലി­യാ­റുടെ മയ്യിത്ത് നിസ്‌കാരം ബു­ധ­നാഴ്ച ഇഷാ നമസ്‌കാരത്തിന് ശേഷം ദേര നൈഫ് സൂകിന് സമീപമുള്ള അല്‍ ഖുരൈര്‍ മസ്ജിദില്‍ വെച്ച് നടക്കും.

ആര്‍ എസ് സി കുവൈത്ത് അനുശോചിച്ചു

കുവൈത്ത്: പ്രമുഖ പണ്ഡിതനും നിരവധി ശിഷ്യ ഗണങ്ങളുടെ ഗുരുവര്യരുമായ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരുടെ നിര്യാണത്തില്‍ ആര്‍ എസ് സി കുവൈത്ത് അനുശോചിച്ചു. അദ്ധേഹത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും സോണ്‍, യൂണിറ്റ് കമ്മറ്റികളോടും, പ്രവര്‍ത്തകരോടും ആര്‍ എസ് സി നാഷണല്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. അബദുല്ല വടകര, അബ്ദുല്‍ ലത്വീഫ് സഖാഫി, സമീര്‍ മുസ്‌ല്യാര്‍, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, മിസ്അബ് വില്ല്യാപ്പള്ളി സംബന്ധിച്ചു.
Keywords:  Kalampady Muhammed Musliyar, Kasaragod, Samastha, Kerala, State, President, Manama, Bahrain.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia