city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം

എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം
അബുദാബി: എയര്‍ ഇന്ത്യ പൈലറ്റ് സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരം കാണാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഊര്‍ജിത ശ്രമങ്ങളുണ്ടാകാത്തത് ആശങ്കാജനകമാണെന്ന് അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

നിരവധി പ്രവാസികളുടെ സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനമാണ് സുഖമില്ലെന്ന് കാണിച്ച് അവധിയില്‍ പ്രവേശിച്ച പൈലറ്റുമാര്‍ കൈക്കൊണ്ടിരിക്കുന്നത്. അത്യാവശ്യത്തിന് നാട്ടില്‍ പോകേണ്ടവര്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ട ദിവസവും കഴിഞ്ഞ് ജോലിയും വിസയും നഷ്ട്‌പ്പെടാന്‍ സാധ്യതയുള്ളവര്‍ വരെ നിരവധിയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനുപകരം നിരവധി പേരെ വഴിയാധാരമാക്കുന്ന സമീപനങ്ങളില്‍ നിന്ന് ഇരുവിഭാഗവും പിന്മാറണം. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ നിരക്കില്‍ കുത്തനെ വര്‍ദ്ധനവ് വരുത്തിയത് യാത്രക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സമരം അവസാനിച്ചാലും സര്‍വീസും മറ്റും പൂര്‍വ്വാവസ്ഥയിലാകണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ഇടപെടലുകള്‍ സര്‍ക്കാറിന്റെയും എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെയും ഭാഗത്ത് നിന്നും മനുഷ്യത്വപരമായ സമീപനം പൈലറ്റുമാരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. യുവാക്കളെ കാര്‍ന്നു തിന്നുന്ന പാന്‍മസാല, ഗുട്ക്ക തുടങ്ങിയ ഹാനികരമായ വസ്തുക്കള്‍ നിരോധിച്ച കേരള സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു.

അബുദാബി കെ എം സി സി സംസ്ഥാന ഖജാന്‍ജിയായി തെരഞ്ഞെടുത്ത സി സമീര്‍ തൃക്കരിപ്പുരിന് യോഗത്തില്‍ സ്വീകരണവും നല്‍കി. റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് അഷ്‌റഫ് ഒളവറ അധ്യക്ഷത വഹിച്ചു. അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡണ്ട് കെ എം സി മഹമൂദ് യോഗം ഉദ്ഘാടനം ചെയ്തു. സി സമീര്‍ തൃക്കരിപ്പുര്‍, ഹക്കീം ഹാജി പടന്ന ,ടി പി അഹ്മദ് ഹാജി തൃക്കരിപ്പുര്‍, ശുക്കൂര്‍ കെ തൃക്കരിപ്പുര്‍ ,സത്താര്‍ കുന്നുംകൈ ,മുബാഷ് കോട്ടപ്പുറം, റഫീക്ക് കാക്കടവ്, യുസഫ് അലി പള്ളിവളപ്പില്‍ പ്രസംഗിച്ചു.

Keywords: Compromise, Airindia pilots, Strike, Abudhabi-Trikaripur KMCC

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia