city-gold-ad-for-blogger

തളങ്കരയിലെ ലഹരിക്കെതിരായ പോരാട്ടത്തിന് 'ക്ലാസ്‌മേറ്റ്‌സ് 90' ന്റെ പിന്തുണ

ദുബൈ: (www.kasargodvartha.com 10.04.2016) നാടിന്റെ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ തളങ്കര നിവാസികള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമരത്തിന്ന് പൂര്‍ണ പിന്തുണ അറിയിച്ച് 'ക്ലാസ്‌മേറ്റ്‌സ് 90' രംഗത്ത് വന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ നശിപ്പിക്കുന്ന കഞ്ചാവെന്ന വിപത്തിനെതിരെ എല്ലാവരും സഹകരിക്കണമെന്നും ദുബൈയിലെ പുയ്യാപ്ല റെസ്‌റ്റോറന്റില്‍ ചേര്‍ന്ന 'ക്ലാസ്‌മേറ്റ്‌സ് 90' കൂട്ടായ്മ ആവശ്യപ്പെട്ടു.

തളങ്കര മുസ്ലിം ഹൈസ്‌കൂളിന്റെ ഉന്നമനത്തിനായി പല പദ്ധതികള്‍ക്കും യോഗത്തില്‍ തീരുമാനമായി. കൂട്ടായ്മയുടെ ചാരിറ്റി പ്രവര്‍ത്തനം വിപുലീകരിക്കാനും വ്യാപാര മേഖലയില്‍ മുതല്‍ മുടക്കുവാനും തീരുമാനിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ വേണ്ടി പല ഭാവി പരിപാടികളും ആവിഷ്‌കരിച്ചു.

സുബൈര്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ച യോഗം ഫൈസല്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. സലിം തെരുവത്ത്, ഖലീല്‍ കുളുപ്പ്, ഇഖ്ബാല്‍ പതിക്കുന്നില്‍, മന്‍സൂര്‍ കടവത്ത്, ഫൈസല്‍ കോളിയാട്, ഇംതിയാസ് ഫോര്‍ട്ട് റോഡ് തുടങ്ങിയവര്‍ സംസാരിച്ചു. ജലാല്‍ തായല്‍ നന്ദിയും പറഞ്ഞു.

തളങ്കരയിലെ ലഹരിക്കെതിരായ പോരാട്ടത്തിന് 'ക്ലാസ്‌മേറ്റ്‌സ് 90' ന്റെ പിന്തുണ

Keywords : Dubai, Gulf, Ganja, Thalangara, Classmates, Anti Drug Campaign, Classmates supports anti drugs campaign. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia