city-gold-ad-for-blogger

റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഊദി ഗതാഗത മന്ത്രി

റിയാദ്: (www.kasargodvartha.com 22.03.2022) റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഊദി ഗതാഗത മന്ത്രി സാലിഹ് അല്‍ ജസര്‍. ആഗോള തലത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ. അടുത്ത വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും മന്ത്രി വ്യക്തമാക്കി.

റൊതാന ഖലീജിയ ചാനലില്‍ 'ഇന്‍ ദ പിക്ചര്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സഊദിയിലെ റോഡുകളില്‍ ഫീസ് ചുമത്തുന്നത് ഉടനുണ്ടാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു. എന്നാല്‍ റോഡുകളുടെ ഗുണനിലവാരവും അറ്റകുറ്റപ്പണിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മിക്ക രാജ്യങ്ങളും റോഡ് ഫീ നടപ്പാക്കുന്നുണ്ടെന്നും അതിനാല്‍ സഊദിയിലും പിന്നീട് നടപ്പാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് മെട്രോ ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സഊദി ഗതാഗത മന്ത്രി

പുതിയ ടെര്‍മിനലുകളും റണ്‍വേകളും ഉള്‍പെടുന്ന ഒരു വലിയ വിമാനത്താവളം റിയാദില്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Riyadh, News, Gulf, World, Top-Headlines, Minister, City metro, Minister of Transport, City metro to launch by end of 2022: Minister of Transport.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia