ചിന്ത രവി സ്മാരക ഹ്രസ്വ ചലചിത്രോത്സവം 'അമ്മൂസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്' മികച്ച ചിത്രം
Oct 8, 2016, 09:30 IST
അബുദാബി: (www.kasargodvartha.com 08/10/2016) അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലചിത്രോത്സവത്തില്‍ മികച്ച ചിത്രമായി 'അമ്മൂസ് ഇന്‍ വണ്ടര്‍ ലാന്‍ഡ് ' തെരഞ്ഞെടുക്കപ്പെട്ടു. 'ഒപ്പം', 'ഫോര്‍ബിഡന്‍' എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
'അമ്മൂസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്' സംവിധാനം ചെയ്ത സനല്‍ തൊണ്ടിലാണ് മികച്ച സംവിധായകന്‍. 'ഭരതന്റെ സംശയങ്ങള്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശന്‍ തച്ചങ്ങാടിനെ മികച്ച നടനായും 'വേക്കിങ് അപ്പ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീലക്ഷ്മി റംഷിയെ മികച്ച നടിയായും 'അമ്മൂസ് ഇന്‍ വണ്ടര്‍ ലാന്‍ഡി'ലെ അഭിനയത്തിന് അഞ്ജന സുബ്രഹ്മണ്യനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു. മികച്ച പശ്ചാത്തല സംഗീതം: റിന്‍ജു രവീന്ദ്രന്‍ (ഗേജ്), എഡിറ്റിംഗ്: ബബിലേഷ് (ഫോര്‍ബിഡന്‍), ഛായാഗ്രഹണം: മാര്‍വിന്‍ ജോര്‍ജ് (ഹംഗര്‍), തിരക്കഥ: യാസിന്‍ (ഗേജ്) എന്നിവയ്ക്കാണ് മറ്റു അവാര്‍ഡുകള്‍.
കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മനോജ് കൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ സംവിധായകനും ഹ്രസ്വ ചലചിത്രോത്സവത്തിന്റെ വിധികര്‍ത്താവുമായ സുദേവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറിയന്‍ കെ ടി ഒ റഹ് മാന്‍ നന്ദിയും രേഖപ്പെടുത്തി. അതിഥികള്‍ക്ക് സെന്റര്‍ ട്രഷറര്‍ നൗഷാദ് കോട്ടക്കല്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. വലിയ ജനക്കൂട്ടം ചലചിത്ര മേള ആസ്വദിക്കുവാന്‍ സെന്റര്‍ അങ്കണത്തില്‍ എത്തിയിരുന്നു.
Keywords : Award, Gulf, Entertainment, Film, Chinda Ravi memorial awards announced.