Volleyball Tournament | ചേരൂർ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് സീസൺ 11 ദുബൈയിൽ
● 11ആം സീസൺ 24-ന് ദുബൈയിലെ അൽ മംസാർ സ്കൂളിൽ
● ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ
● ഘടക സമിതി ചെയർമാൻ മുനീർ മണിയടുക്കം പ്രഖ്യാപനം നടത്തി
ദുബൈ: (KasargodVartha) യുഎഇയിലെ ചേരൂർ നിവാസികളുടെ കൂട്ടായ്മയായ യുഎഇ വോളി ചേരൂർ ഒൺലിഫ്രഷ് സംഘടിപ്പിക്കുന്ന അന്തർദേശീയ വോളിബോൾ ടൂർണമെന്റിന്റെ പതിനൊന്നാം സീസൺ നവംബർ 24-ന് ദുബൈ അൽ മംസാർ അൽ ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ഒമാൻ, ബഹ്റൈൻ, ബ്രസീൽ, യുഎഇ, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭരായ വോളിബോൾ താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം ഈ ടൂർണമെന്റിന് അന്തർദേശീയ പ്രാധാന്യം നൽകുന്നു.
സംഘാടക സമിതി ചെയർമാൻ മുനീർ മണിയടുക്കം, കൺവീനർ ഹാരീസ് കുന്ദാപുരം, ട്രഷറർ ഷെരീഫ് കൊല്ലങ്കൈ എന്നിവരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
#VolleyballTournament, #CherurVolleyball, #DubaiSports, #InternationalVolleyball, #SportsEvent, #CherurSports