ചെരുമ്പ ജമാഅത്ത് അബൂദാബി കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു
May 2, 2015, 11:30 IST
അബൂദാബി: (www.kasargodvartha.com 02/05/2015) ചെരുമ്പ ഹയാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു. യു.എ.ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അബൂദാബിയിലേക്ക് എത്തിയ ചെരുമ്പ ജുമാമസ്ജിദ് മുദരിസ് ഹസന് സഅദി ദേലംപാടിക്ക് സ്വീകരണവും നല്കി.
ചെരുമ്പ ജമാഅത്ത് അബൂദാബി കമ്മിറ്റി ഓഫീസില്‍ നടന്ന യോഗം ഹസന് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞടുത്തു. പ്രസിഡണ്ട്: ടി.എ ഹമീദ് ഹാജി, വൈസ് പ്രസിഡണ്ട്: സി.എം ഇബ്രാഹിം, ജനറല്‍ സെക്രട്ടറി: സി.എച്ച് ഉബൈദ് ചെരുമ്പ, സെക്രട്ടറി: കെ.ടി ഫൈസല്‍, സി.എ യൂസഫ് ബിലാല്‍ നഗര്‍, ട്രഷറര്‍ സി.പി സുലൈമാന്‍.
ടി.എ ഹമീദ് ഹാജി അധ്യക്ഷനായ യോഗത്തില്‍ സി.എച്ച് ഉബൈദ് ചെരുമ്പ സ്വാഗതവും, സി.പി സുലൈമാന്‍ നന്ദിയും പറഞ്ഞു.
ടി.എ ഹമീദ് ഹാജി അധ്യക്ഷനായ യോഗത്തില്‍ സി.എച്ച് ഉബൈദ് ചെരുമ്പ സ്വാഗതവും, സി.പി സുലൈമാന്‍ നന്ദിയും പറഞ്ഞു.
Keywords : Abudhabi, Gulf, Jamaath-committe, Office- Bearers, Kasaragod, Kerala, Cherumba Jama ath.







