വിസിറ്റിംഗ് വിസയില്‍ ഷാര്‍ജയിലേക്ക് ഭാര്യയ്‌ക്കൊപ്പം പോയി നാട്ടിലേക്ക് മടങ്ങാനിരുന്ന റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
May 17, 2020, 12:55 IST
ഷാര്‍ജ: (www.kasargodvartha.com 17.05.2020) വിസിറ്റിംഗ് വിസയില്‍ ഷാര്‍ജയിലേക്ക് ഭാര്യയ്‌ക്കൊപ്പം പോയി നാട്ടിലേക്ക് മടങ്ങാനിരുന്ന റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വടക്കുംഭാഗത്തെ എറമു -ആഇശാബി ദമ്പതികളുടെ മകന്‍ കെ എ അബ്ദുര്‍ റഹ് മാന്‍ (65) ആണ് മരിച്ചത്. ചെമ്മനാട് പഞ്ചായത്തിലെ ബില്‍ കലക്ടറായിരുന്നു. നേരത്തെ സൗദി അറാംകോ കമ്പനിയിലും പിന്നീട് ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തിരുന്നു.
ലോക്ഡൗണിന് മുമ്പാണ് ഭാര്യ ആഇശ (കോട്ടിക്കുളം) യ്‌ക്കൊപ്പം ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന മകന്‍ സിറാറിന്റെ അടുക്കലേക്ക് പോയത്. ഇവിടെ വെച്ച് അസുഖത്തെ തുടര്‍ന്ന് ആദ്യം ഷാര്‍ജയിലുള്ള കുവൈത്ത് ആശുപത്രിയിലും രോഗം മൂര്‍ച്ഛിച്ചതിനാല്‍ ദുബൈ അല്‍ബറ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണ വിവരം നാട്ടില്‍ അറിച്ചത്.
ചെമ്മനാട് ജുമാമസ്ജിദ് കമ്മിറ്റി മെമ്പറും ചെമ്മനാട് പുതിയ പള്ളി ജനറല്‍ സെക്രട്ടറിയുമായിരുന്നു. മൃതദേഹം സോനാപൂരില്‍ ഖബറടക്കും. മറ്റുമക്കള്‍: ഷാഹില്‍, സീനിയ. മരുമക്കള്‍: അഹ് മദ് (മൗവ്വല്‍), നസ്‌റീന (മൊഗ്രാല്‍). സഹോദരങ്ങള്‍: ഹവ്വാബി, മാഹിന്‍ എറമു, പരേതരായ ബീവി, മുഹമ്മദ് സി, അബൂബക്കര്‍.
Keywords: Kasaragod, Kerala, news, Top-Headlines, Death, Gulf, Obituary, Chemnad, Chemnad native died in Sharjah
< !- START disable copy paste -->