കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 20, 2017, 10:48 IST
ദുബൈ: (www.kasargodvartha.com 20.10.2017) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പിരിക്ക നൂരിയ മന്‍സിലില്‍ ടി.എ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകന്‍ ഷാഫി (33)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദുബൈയില്‍ നടക്കുന്ന ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിന്റെ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല. സഹോദരങ്ങള്‍: ഫൈറൂസ്, ഫൈസല്‍, നൂരിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: ശബാന (മുക്കുന്നോത്ത്). ഏക മകന്‍ അബ്ദുല്ല. സഹോദരങ്ങള്‍: ഫൈറൂസ്, ഫൈസല്‍, നൂരിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, Gulf, Death, Obituary, Chembarika native dies in Dubai
Keywords: Kasaragod, news, Gulf, Death, Obituary, Chembarika native dies in Dubai