ചെമ്പിരിക്ക മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റി പ്രവാസി കുടുംബ സംഗമം നടത്തി
Apr 28, 2015, 16:00 IST
ദുബൈ: (www.kasargodvartha.com 28.04.2015) സാമൂഹ്യ പുരോഗതിക്കും ജീവകാരുണ്യ മേഖലയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ചെമ്പിരിക്ക മുസ്ലിം വെല്‍ഫയര്‍ കമ്മിറ്റി, യു.എ.ഇ.യിലുള്ള ചെമ്പിരിക്ക നിവാസികളുടെ പ്രവാസി കുടുംബ സംഗമം നടത്തി. ചെമ്പിരിക്ക ജമാത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ് മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍ മജീദ് ചെമ്പിരിക്ക മുഖ്യാഥിതിയായിരുന്നു. പ്രസിഡണ്ട് പി.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ദുബൈയിലെ റാഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദ വിജ്ഞാന പരിപാടികള്‍ അരങ്ങേറി. മജീദ് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന കൈ മുട്ടും പുതിയാപ്ല പാട്ട് ഗൃഹാതുരുത്വം വിളിച്ചോത്തുന്നതായി. സരിഗമ, ക്വിസ് മത്സരങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി.
ചടങ്ങില്‍ അബ്ദുല്‍ റഹ് മാന്‍ ഹാജിയെ ഹമീദ് അച്ചുട്ടിയും, മജീദ് ചെമ്പിരിക്കയെ മജീദ് ഖത്തറും ആദരിച്ചു. ഇഷാഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഷാഫി അപ്‌സര, ഹനീഫ കല്ലംവളപ്പ്, സി.എ ഹംസ, അമീര്‍ കള്ളം വളപ്പ്, മന്‍സൂര്‍, സി.എം അബ്ദുര്‍ റഹ്മാന്‍, ആരിഫ് സ്‌പോര്‍ട്‌സ്, ഷാഫി കണ്ണംകുളം, ടി.എ. ഷാഫി, മുഹാസ് പ്രസംഗിച്ചു.

Keywords : Kasaragod, Kerala, Dubai, Gulf, Meeting, Inauguration, Chembarika, Chembarika Muslim Welfare Committee.