'ചരിത്രം വര്‍ത്തമാനവമാക്കിയ ഒരാള്‍' പുസ്തകം പ്രകാശനം ചെയ്തു
Jan 25, 2013, 17:27 IST
ജിദ്ദ: പ്രമുഖചരിത്രകാരന്‍ കെ.കെ.മുഹമ്മദ് അബ്ദുല്‍കരീം മാസ്റ്ററെ സംബന്ധിച്ചുള്ള 'ചരിത്രം വര്‍ത്തമാനവമാക്കിയ ഒരാള്‍' എന്ന പുസ്തകം ജിദ്ദയില്‍ പ്രകാശനം ചെയ്തു. ജിദ്ദ കൊണ്ടോട്ടി സെന്ററാണ് പ്രകാശന പരിപാടി സംഘടിപ്പിച്ചത്. ദിന്‍സാര്‍ അലിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ഡോ.ഇസ്മായില്‍ മരുതേരിയില്‍ നിന്ന് ഫ്രഫസര്‍ റെയ്‌നോള്‍ഡും ഉസ്മാന്‍ ഇരുമ്പൂഴിയും പുസ്തകം ഏറ്റുവാങ്ങി. ഇസ്മായില്‍ മരുതേരി പുസ്തകപരിചയം നടത്തി. രായിന്‍കുട്ടി നീറാട്, നാസര്‍ ഇത്താക്ക, പ്രഫസര്‍ റെയ്‌നോള്‍ഡ്, ഉസ്മാന്‍ ഇരുമ്പൂഴി എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം മധുവായി സ്വാഗതവും എ.ടി. ബാവതങ്ങള്‍ നന്ദിയും പറഞ്ഞു. ജനറല്‍ബോഡിയും പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡുകളുടെ വിതരണവും നടന്നു. റഫീഖ് മാങ്കായി, ഷഫീഖ്, ജാഫര്‍ കൊടവണ്ടി, ഗസല്‍, ബാവു, ഹമീദ്കരിമ്പിലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജിദ്ദയിലെ പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

Keywords: K.K.Abdul Kareem Master, Jeddah, Book Release, Kondotty center, Gulf, Malayalam news, CHARITHRAM VARTHAMANAMAKKIYA ORAL book release