city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ധിപ്പിച്ചു; പത്ത് ദിവസത്തെ സന്ദര്‍ശക വിസ ഇനി ഉണ്ടാകില്ല

മസ്‌കറ്റ്: (www.kasargodvartha.com 25.04.2017) ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ധിപ്പിച്ചു. ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

സ്‌പോണ്‍സര്‍മാരില്ലാതെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ ലഭ്യമാക്കുന്ന പുതിയ ഇ-വിസ സംവിധാനവും ഒമാന്‍ നടപ്പിലാക്കി. പത്ത് ദിവസത്തെ സന്ദര്‍ശകവിസയ്ക്ക് ഒമാനില്‍ അഞ്ച് റിയാല്‍ ആയിരുന്നു ഫീസെങ്കിലും ഇപ്പോള്‍ ഇത് 20 റിയാലായി വര്‍ധിപ്പിക്കുകയും ഇതോടൊപ്പം പത്ത് ദിവസം എന്നത് ഒരു മാസമാക്കി ഉയര്‍ത്തുകയും ചെയ്തു.
ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ധിപ്പിച്ചു; പത്ത് ദിവസത്തെ സന്ദര്‍ശക വിസ ഇനി ഉണ്ടാകില്ല

ഒരു മാസത്തില്‍ അധികം ദിവസം രാജ്യത്ത് തുടരണമെങ്കില്‍ വിസാ കാലാവധി നീട്ടിയെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കുമെന്ന് മാത്രമല്ല, മുന്‍പ് ഉണ്ടായിരുന്നതു പോലെ 10 ദിവസത്തെ സന്ദര്‍ശക വിസ ഇനി ഉണ്ടാകുകയും ഇല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Oman quadruples cost of tourist visas,  Visiting, Term, Fees, Increased, India, e-Visa, Sponsors, Riyal, Month, Country, Opportunity, Extend.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia