യു.എ.ഇ. ചന്ദ്രഗിരി ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ലോഗോ പ്രകാശനം ചെയ്തു
Jan 15, 2013, 17:59 IST
മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ബഷീര്‍ കിക്കോഫ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് സി.ബി അന്‍വറിന്റെ അധ്യക്ഷതയില്‍ എം.എ. മുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍. അഷ്‌റഫ്, ബി.എ. അഷ്‌റഫ്, ജിംഖാന പ്രതിനിധി റാഫി പള്ളിപ്പുറം, തമ്പ് മേല്‍പ്പറമ്പ് പ്രതിനിധി സി.ബി. അമീര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.ജി.എന്‍. റൗഫ് സ്വാഗതം പറഞ്ഞു. ജനുവരി 18ന് വൈകിട്ട് നാല് മണി മുതല്‍ ഖിസൈസിലെ ലുലുവിനു സമീപമുള്ള കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ടൂര്‍ണമെന്റ് നടക്കും.
Keywords: Dubai, Gulf, Club, Logo, Football, Hotel, Melparamba, Kasargod, Chandragiri, Basheer, Kick off, C.B. Anwar, M.A. Mohammed, K.R. Ashraf