city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്‌സ് ആപ്പില്‍ സി.എച്. സ്മൃതി സംഗമം

ദുബൈ: (www.kasargodvartha.com 30/09/2015) കെ എം സി സി കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സി.എച്ച്. അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നാട്ടിലും വിവധ ഗള്‍ഫ് രാജ്യങ്ങളില്ലുള്ളവരും പ്രീയ നേതാവിന്റെ ഓര്‍മകള്‍ പങ്കുവെച്ചതോടെ അനുസ്മരണ സമ്മേളനം പുതുതലമുറയ്ക്ക് പുത്തന്‍ അറിവുകളുടെ ചെപ്പ് തുറക്കുന്നതായി.

കെ എം സി സി ഓപ്പണ്‍ ഫോറം വാട്‌സ് ആപ്പ് ഗ്രൂപ്പാണ് സി എച് സ്മൃതി സംഗമം സംഘടിപ്പിച്ചത്. ഒരു സമൂഹത്തിനു ആവേശവും, അഭിമാനവും, പ്രചോദനവുമായിരുന്നു സി.എച്ചിനെ കാണുകയോ അദ്ദേഹത്തെ കേള്‍ക്കുകയോ ചെയ്യാത്ത പുതു തലമുറപോലും അദ്ദേഹത്തെ കുറിച്ച് അറിയാനും പറയാനും കാണിക്കുന്ന ആവേശം തന്നെയാണ് മഹത് ജീവിതത്തിന്റെ സാഫല്യം അടയാളപ്പെടുത്തുന്നത് എന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ അഭിപ്രായപെട്ടു.

നവ മാധ്യമങ്ങള്‍ പുതിയ തലമുറയില്‍ ചെലുത്തുന്ന സ്വാധീനവും അതിന്റെ ഗുണ-ദുര്‍ഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സോഷ്യല്‍ മീഡിയകളെ ക്രിയാത്മകമായി എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി കെ എം സി സി ഓപ്പണ്‍ ഫോറം വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഈ സംരംഭം മാറിയതായി ഉദ്ഘാടകനായ സാമൂഹ്യ നീതി പഞ്ചായത്ത് മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു.

കോഴിക്കോട് നിന്നാണ് അദേഹം പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചത്. മുസ്ലിം ലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ കാസര്‍കോട് നിന്നും സി.എച്ച് അനുസ്മരണ ശബ്ദ സന്ദേശം കൈമാറി. സി.എച്ച് കണ്ട സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പുതു തലമുറ കഠിനാധ്വാനം ചെയ്യണമെന്ന് അദേഹം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് എല്ലാവരും ഡിഗ്രി വരെയെങ്കിലും പഠിക്കുന്ന ഒരു കാലം വന്നെത്തുക തന്നെ ചെയ്യുമെന്ന് സി.എച്ച് പ്രത്യാശിച്ചു. ഒരു വീട്ടില്‍ ഒരാളെങ്കിലും സര്‍ക്കാര്‍ ഉദ്യോഗ തലത്തില്‍ എത്തണമെന്നും സി.എച്ച് ആഗ്രഹിച്ചു അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു. ഷബീര്‍ കീഴൂര്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധന കാര്യ കോര്‍പ്പറെഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, കാസര്‍ക്കോട് ജില്ല മുസ്ലിം ലീഗ് ജന. സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, കെ എം സി സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി ഇബ്രാഹീം എളെറ്റില്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍, ജന. സെക്രട്ടറി എ.പി ഉണ്ണികൃഷ്ണന്‍, റഹ് മാന്‍ തയലങ്ങാടി, ഖത്തര്‍ കെ എം സി സി പ്രസിഡന്റ് എസ്.എ.എം ബഷീര് ഖത്തര്‍, ഹംസ തൊട്ടി, ബഷീര് വെള്ളികൊത്ത് ,അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, സി.എല്‍ റഷീദ് ഹാജി, എ.പി. ഉമര്‍, അബ്ദുല്ല ആറങ്ങാടി , ഹനീഫ് ചെര്‍ക്കള, ടി.ഡി കബീര്‍, മുനീര് ചെര്‍ക്കള, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ നെല്ലറ, സാദിഖ് പാക്യാര, ടി.എ അസീസ് കിഴൂര്‍, എ.ജി.എ. റഹ്മാന്‍, ഗഫൂര്‍ ബേക്കല്‍, ഫൈസല്‍ പട്ടേല്‍, റഫീഖ് മങ്ങാട്, ഫിറോസ് കല്ലായി, അബ്ദുല്ല കുഞ്ഞി ചന്ദ്രിക, ജമാല്‍ തോട്ടിപാലം, നഈം സംസാരിച്ചു.

സലാം കന്യപ്പാടി, അഷ്‌റഫ് കര്‍ള, അസീസ് കമാലിയ, സുബൈര്‍ കുബണൂര്‍, സിറാജ് ബേക്കല്‍, സിദ്ദിഖ് അടൂര്‍, ഷംസീര്‍ അടൂര്‍, സലാം തട്ടാഞ്ചേരി തുടങ്ങിയ അഡ്മിന്‍ പാനല്‍ പരിപാടി നിയന്ത്രിച്ചു.
വാട്‌സ് ആപ്പില്‍ സി.എച്. സ്മൃതി സംഗമം

Keywords: CH day marked in Whatsapp, Dubai, KMCC, Gulf, Whatsapp Group

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia