city-gold-ad-for-blogger

സി.എച്ച്. സെന്റര്‍ ഗള്‍ഫ് ക്യാമ്പയിനും കുടുംബസംഗമവും വെള്ളിയാഴ്ച

സി.എച്ച്. സെന്റര്‍ ഗള്‍ഫ് ക്യാമ്പയിനും കുടുംബസംഗമവും വെള്ളിയാഴ്ച
ദുബായ്: തൃക്കരിപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സി.എച്ച് സെന്ററിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ഗള്‍ഫ് ക്യാമ്പയിനിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ദുബൈ–തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേര യൂണിയന്‍ മെട്രോസ്‌റ്റേഷന് സമീപത്തുള്ള ലോട്ടസ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ ഗള്‍ഫ് ക്യാമ്പയിന്‍ ഉദ്ഘാടനം, കുടുംബ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം, ഇശല്‍ രാവ് എന്നിവ അരങ്ങേറും.

സ്വാഗത സംഘം ചെയര്‍മാന്‍ വി.വി.കാസിം മെട്ടമ്മലിന്റെ അദ്ധ്യക്ഷതയില്‍ അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് സി.ഇ.ഒ എഞ്ചി: എം.സലാഹുദ്ധീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡി.എം. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ഡോ: ആസാദ് മൂപ്പന്‍ മുഖ്യാതിഥിയായിരിക്കും. യു.എ.ഇ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ദുബൈ കെ.എം.സി.സി ട്രഷറര്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, അല്‍മസ്‌റൂയി ഗ്രൂപ്പ് എം.ഡി. എഞ്ചി: അബ്ദുള്‍ റഹിമാന്‍ മലബാര്‍ ഗോള്‍ഡ് കോ: ചെയര്‍മാന്‍ പി.എ.ഇബ്രാഹി ഹാജി, രമേഷ് പയ്യന്നൂര്‍(ഏഷ്യാനെറ്റ് റേഡിയോ), സി.എച്ച് സെന്റര്‍് ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജി, ട്രഷറര്‍ ഒ.ടി. അഹമ്മദ് ഹാജി, അസീസ് ഹാജി പടന്ന, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി, മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് എം.സി. മുഹമ്മദ് കുഞ്ഞി, അബൂദാബി തൃക്കരിപ്പൂര്‍ കെ.എം.സി.സി സെക്രട്ടറി സി. മുഹമ്മദ് സെമീര്‍ തുടങ്ങിയ പ്രമുഖര്‍് ചടങ്ങില്‍ സംബന്ധിക്കും. 

സി.എച്ച് സെന്ററിന് ലോഗോ തയ്യാറാക്കിയ ഷുക്കൂര്‍ ഉടുമ്പുന്തലക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം സമര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ രാവിന് പ്രമുഖ പ്രവാസി കലാകാരന്മാര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ പങ്കെടുക്കാനെത്തുവര്‍ക്ക് വിശാലമായ കാര്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Keywords: C.H. Centre, Campaign and Family meet, Dubai, , Trikaripur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia