Fire | ഒമാനില്‍ ഒരു കെട്ടിടത്തില്‍ തീപിടിത്തം; 4 പേരെ രക്ഷപ്പെടുത്തി
മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ ഒരു കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (CDAA) അറിയിച്ചു. ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു.
മസ്ഖത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലെ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായെന്ന വിവരം ലഭിച്ചതോടെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോരിറ്റിക്ക് കീഴിലുള്ള അഗ്‌നിശമന സേനാ അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.
Keywords: News, Gulf, World, Top-Headlines, Treatment, fire, CDAA deals with a fire in Muscat Governorate.