city-gold-ad-for-blogger

കാറ്ററിംങ് കമ്പനിയില്‍ നിന്നും കോടികള്‍ തട്ടി സഹോദരങ്ങള്‍ മുങ്ങി

കാറ്ററിംങ് കമ്പനിയില്‍ നിന്നും കോടികള്‍ തട്ടി സഹോദരങ്ങള്‍ മുങ്ങി
കാഞ്ഞങ്ങാട്: കാറ്ററിംങ് കമ്പനിയില്‍ മാനേജറായിരിക്കെ കോടികള്‍ തട്ടിയ യുവാവും സഹോദരനും ഗള്‍ഫില്‍ നിന്നും മുങ്ങി. അബൂദാബിയിലെ കിഫാ കാറ്ററിംങ് സര്‍വ്വീസില്‍ മാനേജരായ ചാവക്കാട് കടപ്പുറം സ്വദേശി സുബൈര്‍(44) എന്ന യുവാവും ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ഇല്യാസും സക്കറിയയുമാണ് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫില്‍ നിന്നും മുങ്ങിയത്.

സുബൈറിന്റെ പാസ്‌പോര്‍ട്ടിലെ പേര് ദുബൈര്‍ റംലാന്‍ അബ്ദുള്‍ റഹിമാന്‍ എന്നാണ്. കണക്കില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ സുബൈറിനെ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കി പത്ര പരസ്യം ചെയ്യുകയും അച്ചടക്ക നടപടിയെടുക്കുകയുമുണ്ടായി. അറസ്റ്റിലായ സുബൈര്‍ തന്റെ പാസ്‌പോര്‍ട്ട് വെച്ച് ജാമ്യത്തിലിറങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇതോടൊപ്പം സഹോദരങ്ങളായ ഇല്യാസും സക്കറിയയും ഗള്‍ഫ് വിട്ടതായാണ് അറിവ്. നാല് വര്‍ഷമായി കാറ്ററിംങ് സര്‍വ്വീസില്‍ ജോലി ചെയ്ത സുബൈറിന് ചെക്കില്‍ ഒപ്പിടാനുള്ള അധികാരം ഉടമ സലീം റാഷിദ് അലി സാബി നല്‍കുകയുണ്ടായി. ഇത് മറയാക്കിയാണ് സുബൈര്‍ വ്യാപകമായി തട്ടിപ്പ് നടത്തിയത്. 40 ക്ഷം ദിര്‍ഹമിന്റെ തട്ടിപ്പ് നടത്തിയതിന് പുറമെ കമ്പനിക്ക് 20 ലക്ഷത്തിന്റെ കടബാധ്യതയും വരുത്തിയതായി കമ്പനിയുടെ ജനറല്‍ മാനേജറായ പിസി ഉമ്മര്‍ പറയുന്നു. വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പണം പലപ്പോഴായി ഉടമയില്‍ നിന്ന് സ്വീകരിച്ച സുബൈര്‍ ചെക്കില്‍ ഒപ്പിടാന്‍ ഉടമ നല്‍കിയ അധികാരം ദുര്‍വ്വിനിയോഗം ചെയ്ത് സ്ഥാപനങ്ങള്‍ക്ക് ചെക്ക് നല്‍കുകയായിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി കമ്പനിക്ക് ബാധ്യത വരുത്തി. മൂന്ന് മാസത്തിനിടെ 350 ഓളം ചെക്ക് മടങ്ങിയതട്ടിപ്പ് പുറത്തായത്. 

രണ്ട് ലക്ഷം ദിര്‍ഹമിന്റെ ചെക്ക് ബാങ്കില്‍ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്ന് കിഫാ കാറ്ററിംങ്ങിനെതിരെ മറ്റൊരു സ്ഥാപനം കോടതിയെ സമീപിച്ചു. സുബൈറിനൊപ്പം കാറ്ററിംങ് ഉടമ കോടതിയില്‍ ഹാജാവുകയും സുബൈര്‍ കുറ്റസമ്മതം നടത്തി അറസ്റ്റിലാവുകയും ചെയ്തു. ആദ്യഗഡുവായി അമ്പതിനായിരം ദിര്‍ഹമും തുടര്‍ന്ന് ഘട്ടം ഘട്ടമായി ബാക്കിത്തുകയും നല്‍കാമെന്നേറ്റ് പാസ്‌പോര്‍ട്ട് ജാമ്യം വെച്ച് പുറത്തിറങ്ങിയതാണ്. ഇതിനിടെയാണ് മാനേജര്‍ സ്ഥാനത്ത് നിന്ന് സുബൈറിനെ പുറത്താക്കിയതായി കമ്പനിയുടമ പത്രപരസ്യം നല്‍കിയത്.

ജാമ്യത്തിലിറങ്ങിയ സുബൈര്‍ പിന്നീട് കോടതിയില്‍ ഹാജരാവാതെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായി കാറ്ററിംങ് ഉടമ കോടതിയെ അറിയിക്കുകയായിരുന്നു. പല തവണ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയ സുബൈറിനെ രണ്ട് ലക്ഷം രൂപ പരാതിക്കാരനായ കമ്പനിയുടമക്ക് നല്‍കാനും കോടതിയില്‍ ഹാജരാവാത്തതിന് തടവ് ശിക്ഷയും വിധിച്ചു. കേസ് നടപടികള്‍ തുടരുന്നതിനിടെ സുബൈറിന്റെ സഹോദരങ്ങളായ ഇല്യാസും സക്കറിയയും മുങ്ങി. ഇവരുടെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ടുകള്‍ ഇപ്പോഴും ഇവര്‍ക്ക് ജോലി ചെയ്ത സ്ഥാപനങ്ങളിലുണ്ട്. ഇവരും വ്യാജ പാസ്‌പോര്‍ട്ടിലാണ് യു എ ഇ വിട്ടത്.

മുങ്ങിയ മാനേജരുടെ ഭീഷണി
കാഞ്ഞങ്ങാട്: കോടികള്‍ തട്ടി അബൂദാബിയില്‍ നിന്ന് മുങ്ങിയ കാറ്ററിംഗ് കമ്പനി മാനേജര്‍ സുബൈറും സഹോദരങ്ങളും നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. അബൂദാബി കിഫാ കാറ്ററിംഗ് കമ്പനി ജനറല്‍ മാനേജര്‍ പി.സി ഉമ്മര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവിക്കും കേരള പോലീസിന്റെ സൈബര്‍ സെല്ലിനും ഇതുസംബന്ധിച്ച് പരാ തി നല്‍കിയിട്ടുണ്ട്. കിഫാ കാറ്ററിംഗ് കമ്പനി ഉടമ സലീം റഷീദ് അല്‍സാബിയുമായും ജനറല്‍ മാനേജര്‍ ഉമ്മറുമായും അടുത്ത ബന്ധമുള്ള ബല്ലകടപ്പുറം ഇട്ടമ്മലിലെ ഹസ്സന്റെ ഭാര്യ എന്‍.വി.അയിസുവും ഇതുസംബന്ധിച്ച് കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. കാറ്ററിംഗ് കമ്പനിയില്‍ നിന്ന് കോടികള്‍ മുക്കി മുങ്ങിയ സുബൈറും സഹോദരന്മാരും ഫോണില്‍ വിളിച്ച് തന്നെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്നതായി അയിസുവിന്റെ പരാതിയില്‍ പറയുന്നു. 

മുങ്ങിയ സുബൈറിനെ പിടികൂടാന്‍ സ്‌പോണ്‍സര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നുവെന്ന് ആരോപിച്ചാണ് ഭീഷണി. ഭീഷണിപ്പെടുത്തി വിളിച്ച നമ്പറുകളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. സുബൈറും സഹോദരന്മാരായ ഇല്യാസും സക്കറിയയും തന്റെ വീട്ടുകാരെയും അബൂദാബിയിലുള്ള തന്നെയും നിരന്തരം ശല്യം ചെയ്യുന്നതായി ഉമ്മറിന്റെ പരാതിയില്‍ വ്യക്തമാക്കി. നാട്ടില്‍ ഗുണ്ടായിസം കാട്ടി തങ്ങളുടെ കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഉമ്മറിന്റെ പരാതിയിലുണ്ട്.

Keywords: Cheating, Brothers, Escaped, Abudhabi, Gulf, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia