city-gold-ad-for-blogger

പപ്പന്റെ മൃതദേഹം നാട്ടിലെത്തിച്ചു

പപ്പന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കാഞ്ഞങ്ങാട് : നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ ഭൂഗര്‍ഭജലസംഭരണിയില്‍ ശ്വാസംമുട്ടി മരണപ്പെട്ട അബൂദാബി അസ്‌കൊലാന്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്പ്‌മെന്റിലെ ലേബര്‍ സൂപ്പര്‍വൈസര്‍ പപ്പന്‍ എന്ന പി.പി.പത്മനാഭന്റെ(35)മൃതദേഹം ശനിയാഴ്ച ഉച്ചയോടെ വെള്ളിക്കോത്തെ സഹോദരന്‍ പി.പി.കണ്ണനുണ്ണിനായരുടെ വീട്ടിലെത്തിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണന്‍, ബന്ധുക്കളായ പി.പി.കുഞ്ഞികൃഷ്ണന്‍നായര്‍, പി.ജയപ്രകാശ്, പപ്പന്റെ സുഹൃത്തുക്കളായ പി.വിജയകുമാര്‍, വി.വി.മനോജ്കുമാര്‍, പി പത്മനാഭന്‍ എന്നിവര്‍ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.
അബൂദാബിയില്‍ ജോലി നോക്കുന്ന ബന്ധു പി.കുഞ്ഞികൃഷ്ണന്‍നായരും ഭാര്യാസഹോദരനും മൃതദേഹത്തെ അനുഗമിച്ചു.
മൃതദേഹം ഏറെനേരം വെള്ളിക്കോത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ശവസംസ്‌കാരം ഉച്ചക്ക് ശേഷം വെള്ളിക്കോത്തെ പെരളത്ത് പനയന്തട്ട തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും. ഡിസംബര്‍ 13 നാണ് ഭൂഗര്‍ഭ അറയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ പത്മനാഭന്‍ ശ്വാസം മുട്ടി മരിച്ചത്. ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. അബൂദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

Keywords: Kasaragod, Kanhangad, Gulf, Death, Dead body

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia