ഒമാനില്‍ നടുക്കടലില്‍ കപ്പലിന് തീപിടിച്ച സംഭവം; കാണാതായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
Mar 15, 2022, 13:22 IST
മസ്ഖത്: (www.kasargodvartha.com 15.03.2022) ഒമാനില്‍ നടുക്കടലില്‍ കപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് കാണാതായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ ദാല്‍ക്കൂട്ട് വിലായത്തിലെ ബീചില്നിന്ന് 18 നോടികല്‍ മൈല്‍ അകലെ നിന്നാണ് ഏഷ്യന്‍ വംശജന്റെ മൃതദേഹം കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
അതേസമയം മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ ദാല്‍ക്കൂട്ട് വിലായത്തില്‍ വ്യാഴാഴ്ചയാണ് ഏഷ്യന്‍ രാജ്യത്തില്‍ നിന്നുള്ള കപ്പല്‍ കത്തി നശിക്കുന്നത്. സ്വദേശിയായ ആള് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കപ്പല്‍ ജീവക്കാരായ 14 പേരെ രക്ഷിച്ച് കരക്കെത്തിച്ചിരുന്നു.

കാണാതായ ആള്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. രക്ഷപ്പെടുത്തിയ 14പേരും ഏഷ്യക്കാരാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Muscat, Oman, News, Gulf, World, Top-Headlines, Missing, Death, Police, Dead body, Body of missing expat found in Oman.