Service | രക്തദാനം ശരീരംകൊണ്ട് ചെയ്യാവുന്ന എറ്റവും മഹത്തായ സേവനമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
● സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ രക്തദാനത്തെ മഹത്തായ സേവനമായി വിശേഷിപ്പിച്ചു.
● ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബൈ: (KasargodVartha) ശരീരം കൊണ്ട് ചെയ്യാവുന്ന ഏറ്റവും മഹത്തായ ധർമ്മമാണ് രക്തദാനമെന്നും മറ്റൊരാളുടെ ജീവൻ രക്ഷാപ്രക്രിയയിൽ ഭാഗമാവുക എന്നത് പുണ്യകർമമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. യു എ ഇ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
സർവരാജ്യക്കാർക്കും യുഎഇ നൽകുന്ന പരിഗണനയും അവസരങ്ങളും ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും മലയാളികളൂടെ സ്വന്തം പോറ്റുനാടായ യുഎഇയുടെ ദേശീയ ദിനം മലയാളികളൂടെ കൂടി ദേശീയദിനമാണെന്നും ഈ നാടിനോടുള്ള കടപ്പാട് എല്ലാ വിധേനയും പ്രകടിപ്പിക്കാൻ നാം ബാധ്യസ്തരാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. വർഷങ്ങളായി ദുബായ് കെ എം സി സി കാസർകോട് ജില്ലാ കമ്മറ്റി ദേശീയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച് വരുന്ന മെഗാരക്തദാന ക്യാമ്പ് ഏറെ പ്രശംസനീയമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ലോകത്താകമാനം പരന്ന് കിടക്കുന്ന കെഎംസിസി പ്രസ്ഥാനം ജനസേവന പ്രവർത്തനത്തിൽ ചരിത്രം സൃഷ്ടിച്ച് മുന്നോട്ട് പ്രയാണം നടത്തുമ്പോൾ ഇവിടെ ദുബൈ ഗവൺമെൻറുമായി ദുബൈ കാസർകോട് ജില്ലാ കമ്മിറ്റി ചേർന്ന് നടത്തിയ ഈ മെഗാ രക്തദാന പരിപാടി മാതൃകപരമായ സേവന പ്രവർത്തനമായി ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്ത മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി. ആർ. സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി, കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ഉപദേശക കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ, കെ. എം. സി. സി. സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അൻവർ നഹ, റിയാസ് ചേലേരി സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹംസ തൊട്ടി, അഫ്സൽ മെട്ടമ്മൽ, ഇസ്മായിൽ ഏറമല, റയീസ് തലശ്ശേരി, കൈൻഡൻസ്ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത്, ജില്ലാ ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മയിൽ നാലാം വാതുക്കൽ, അബ്ബാസ് കെ. പി, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, അഷറഫ് ബായാർ, സുബൈർ കുബണൂർ, സി. എബഷീർ പള്ളിക്കര, ആസിഫ് ഹൊസങ്കടി, റഫീഖ് കടാങ്കോട്, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, എ. ജി. എറഹ്മാൻ, റാഷിദ് പടന്ന, അഷറഫ് ബച്ചൻ, ഹനീഫ കട്ടക്കാൽ, ഹസ്ക്കർ ചൂരി, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ, ഉപ്പി കല്ലങ്കൈ, ആരിഫ് കൊത്തിക്കാൽ, സലാം മാവിലാടം, കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്‌മാൻ, സലാം മാവിലാടം, സമീർ ബെസ്റ്റ് ഗോൾഡ്, മാഹിൻ കുന്നിൽ തുടങ്ങി വിവിധ കെ. എം. സി. സി. മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് മുൻസിപ്പൽ നേതാക്കൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫൈസൽ നെല്ലിക്കട്ട ഖിറാഅത്ത് നടത്തി. ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
#BloodDonation #KMCC #UAE #SayyidSadikkali #CommunityService #Charity