'കൈന്‍ഡ്‌നെസ് ദി എയ്ഞ്ചല്‍സ് ഓഫ് ലൈഫ്' കൂട്ടായ്മ രക്തദാനം നടത്തി
Mar 11, 2017, 13:00 IST
ദുബൈ: (www.kasargodvartha.com 11/03/2017) രക്തവും പേറ്റ്‌ലറ്റും ധാനം ചെയ്യുന്നതിനും ധാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്ഥാപിതമായ ദി കൈന്‍ഡ്‌നെസ് എയ്ഞ്ചല്‍സ് ഓഫ് ലൈഫ് കൂട്ടായ്മ ദുബൈ ഹെല്‍ത്ത് അതോറിറ്റി ബ്ലഡ് ഡോണേഷന്‍ സെന്ററുമായി സഹകരിച്ചു ഹയാത് റീജന്‍സി ഹോട്ടല്‍ പരിസരത്തു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഭാരവാഹികളായ ഷുഹൈല്‍ കോപ, സലാം കന്യപ്പാടി, രംശുദ് ചെട്ടംകുഴി, നസീര്‍, നിസാര്‍, അന്‍വര്‍ വയനാട്, അഫ്‌സല്‍ മലപ്പുറം, ശിഹാബ് തെരുവത്ത്, ഫൈസല്‍ പട്ടേല്‍, സുബൈര്‍ പെര്‍വാഡ്, ഷഫീഖ്, പ്രിന്‍സസ്, റഫീഖ് പള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
രക്തദാന ധാനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന്ന് വേണ്ടിയും രക്തം നല്‍കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിന്ന് വേണ്ടിയും യുവ തലമുറ മുന്നോട്ടുവരണം എന്ന് കൈന്‍ഡ്‌നെസ് ദി എയ്ഞ്ചല്‍സ് ഓഫ് ലൈഫ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
രക്തദാനം മൂലം മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു ജീവനെ രക്ഷിക്കുമ്പോള്‍ രക്തദാതാവിന് ചില നേട്ടങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്. രക്തദാനം മൂലം കുറവ് വന്ന രക്തം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. രക്തദാതാവിന്റെ ശരീരത്തില്‍ കൂടി ഒഴുകുന്നത് പുതിയ രക്തമായതുകൊണ്ട് രോഗപ്രതിരോധ ശക്തി കൂടുവാനും ഇതുപകരിക്കുന്നു.
ശരീരത്തില്‍ അധികമുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുന്നതും രക്തദാനതിന്റെ ആരോഗ്യപരമായ ഗുണമാണ്. അതിലുപരി ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ സാധിക്കുന്നത് പുണ്യകര്‍മമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Blood donation, Dubai, Gulf, Camp, Calorie, Kindeness the angels of life, Blood donated by 'kindeness the angels of life' group.