city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായി

ബെല്‍ത്തങ്ങാടി: (www.kasargodvartha.com 03/03/2015) യുവാവിനെ റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായി. ബെല്‍ത്തങ്ങാടി പുത്തില കര്‍പാടിയിലെ പരേതനായ അബൂബക്കറിന്റെ മകന്‍ സഫ് വാനെ (25) യാണ് ഫെബ്രുവരി 22 മുതല്‍ കാണാതായത്.
റിയാദില്‍ വിമാനത്തില്‍ മുംബൈയിലെത്തിയ സഫ് വാനെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷമാണ് കാണാതാവുന്നത്. സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ മുംബൈ സഹാര്‍ പോലീസില്‍ പരാതി നല്‍കി. വിമാനമിറങ്ങിയ ദിവസം രാവിലെ 6.30 ന് ഹാന്‍ഡ് ബാഗുമായി വിമാനത്താവളത്തിന് പുറത്ത് നിന്നും സഫ് വാന്‍ ഓട്ടോ റിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 21നാണ് യുവാവ് റിയാദില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. സഫ് വാന്റെ പിതാവ് 2014 ഒക്ടോബറില്‍ റിയാദില്‍ അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ഉണ്ടായ സഫ് വാന്‍ തിരോധാനം കുടുംബത്തെ സങ്കടക്കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അബൂബക്കറിന്റെ അഞ്ച് മക്കളില്‍ മൂത്തവനാണ് സഫ് വാന്‍. സഫ് വാനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാമെന്നാണ് സുഹൃത്തുകള്‍ പറയുന്നത്.

സഫ് വാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 09900789733, 09740941339, എന്നീ നമ്പറുകളിലോ അറിയിക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യുവാവിനെ റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായി

Keywords : Mangalore, Missing, Airport, Riyadh, Gulf, National, Beltangady youth on way from Riyadh goes missing from Mumbai airport.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia