Found Dead | യുവാവിനെ ദുബൈയിലെ ഹോടെൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹിതനായത് ഒരു വർഷം മുമ്പ്
Jul 7, 2023, 16:13 IST
ദുബൈ: (www.kasargodvartha.com) യുവാവിനെ ഹോടെൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ബെൽതങ്ങാടി താലൂകിലെ നെക്കിലു സ്വദേശിയായ മുഹമ്മദ് റാസിഖ് (24) ആണ് മരിച്ചത്. ദുബൈയിലെ ഒരു ഹോടെലിൽ ജോലി ചെയ്തിരുന്ന യുവാവ് ഹോടെലിൽ തന്നെയായിരുന്നു താമസം.
രാത്രി ഉറങ്ങാൻ കിടന്ന റാസിഖ് ഏറെനേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് ഹോടെൽ ജീവനക്കാർ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. ഹൃദയാഘാതം മൂലമാകാം റാസിഖ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ വർഷം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് റാസിഖ് വിവാഹം കഴിച്ചത്. നാലുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. അപ്രതീക്ഷിത വിയോഗം പ്രവാസികളെയും കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
Keywords: News. Mangalore, Dubai, Mangalore, Obituary, Found Dead, Beltangady native found dead in hotel room in Dubai.
< !- START disable copy paste -->