city-gold-ad-for-blogger

ഓണ്‍ ലൈന്‍ പട്‌ല വാർഷികാഘോഷത്തിന് മാറ്റുകൂട്ടി മുജീബ് പട്ലയുടെ 'ബീ എ മിറാക്കിള്‍' മോട്ടിവേഷന്‍ ക്ലാസ്

ദുബൈ: (www.kasaragodvartha.com 27/11/2016) ഓണ്‍ലൈന്‍ പട്‌ല ഗ്രൂപിന്റെ നാലാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി  കാസര്‍കോട് വാര്‍ത്തയുടെയും മെന്‍ഡ്‌ലോട്ട് എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ബീ എ മിറാക്കിള്‍' മോട്ടിവേഷന്‍ ക്ലാസ് നടത്തി. ദുബൈ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍  ഓണ്‍ ലൈന്‍ പട്‌ല ഗ്രൂപ്പ് മെമ്പര്‍മാര്‍ക്ക് പ്രൊഫ. മുജീബ് പട്‌ലയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ് ശ്രദ്ധേയമായി.

പ്രവാസ ജീവിതത്തിലെ തൊഴില്‍ മേഖലയിലും, ബിസിനസ്സ് രംഗത്തും പ്രകാശിക്കാന്‍ പ്രാപ്തരാക്കുന്ന പല ഘടകങ്ങളും ക്ലാസില്‍ ചര്‍ച്ച ചെയ്തു. ഗ്രൂപ്പ് ഭാരവാഹികളായ അന്‍വര്‍ പട്‌ല, ഇല്ല്യാസ് പട്‌ല, റൗഫ് കൊല്ല്യ, റാഷി പട്‌ല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

ഓണ്‍ലൈന്‍ പട്‌ല ഗ്രൂപ്പിന് വേണ്ടി കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ല രൂപകല്‍പന ചെയ്ത ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. പട്‌ല ഗ്രാമത്തിലെ പല കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്ന ഈ ഗ്രൂപ്പ് യുവാക്കളുടെ പ്രാതിനിധ്യം കൊണ്ട് ഇതിനോടകം തന്നെ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ഓണ്‍ ലൈന്‍ പട്‌ല വാർഷികാഘോഷത്തിന് മാറ്റുകൂട്ടി മുജീബ് പട്ലയുടെ   'ബീ എ മിറാക്കിള്‍' മോട്ടിവേഷന്‍ ക്ലാസ്

Keywords:  Gulf, Dubai, class, Kasargod Vartha, Members, Motivation Class, Online Patla, Dubai International, Hotel, Mujeeb Patla.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia