അബുദാബിയില്‍ വാഹനമിടിച്ച് മരിച്ച ബഷീറിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും
Dec 11, 2014, 17:45 IST
അബുദാബി: (www.kasargodvartha.com 11.12.2014) അബുദാബിയില്‍ വാഹനമിടിച്ച് മരിച്ച ബഷീറി (40) ന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് സെന്‍ട്രല്‍ ആശുപത്രി പരിസരത്ത് മയ്യത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം മൃതദേഹം അബുദാബി എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകും. രാത്രി 11 മണിക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മൃതദേഹം നാട്ടിലെത്തിക്കും.
വെള്ളിയാഴ്ച പുലര്‍ചെ 4.15 ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ ബഷീറിന്റെ കള്ളാറിലെ പുഞ്ചക്കര വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെ കള്ളാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 19 വര്‍ഷമായി അബുദാബിയിലെ അല്‍നാസര്‍ ട്രേഡിംഗ് കമ്പിനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന കാലിച്ചാനടുക്കം ആനപ്പെട്ടി സ്വദേശി പി.എം ബഷീര്‍ അബുദാബിയിലെ ഫയാ റോഡില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
കെ.എം.സി.സി നേതാക്കളായ പൊവ്വല്‍ അബ്ദുര്‍ റഹ്മാന്‍, എം.എം നാസര്‍, റാഷിദ് എടത്തോട് എന്നിവരുടെ നേതൃത്വത്തിലാണ് ബഷീറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഷാര്‍ജയില്‍ പോയി തിരിച്ചു വരും വഴിയാണ് അപകടമുണ്ടായത്. വഴിതെറ്റിയതിനാല്‍ ഡ്രൈവറുടെ നിര്‍ദേശപ്രകാരം വണ്ടിയില്‍ നിന്നുമിറങ്ങി യാത്രക്കാരനില്‍ നിന്ന് വഴി ചോദിച്ചതിനുശേഷം എതിര്‍വശത്തു പാര്‍ക്ക് ചെയ്തിരുന്ന തന്റെ വണ്ടിയില്‍ കയറാനായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവേ അമിത വേഗതയില്‍ വന്ന മറ്റൊരു വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
Keywords : Kasaragod, Kerala, Abudhabi, Accident, Death, Dead body, Airport, Neeleswaram, Gulf.