ബഷീര്‍ ചിത്താരി മികച്ച ഹജ്ജ് വളണ്ടിയര്‍
Dec 4, 2012, 17:53 IST
Basheer Chithari |
പ്രൗഢഗംഭീരമായ സദസ്സില്‍ മികച്ച സേവനം നടത്തിയ ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക ഉപഹാരം വിവിധ നേതാക്കള്‍ സമ്മാനിച്ചു. കെ.എം.സി.സി. ഹജ്ജ് സെല്‍ 1500 ല്‍ കുടുതല്‍ വളണ്ടിയര്‍മാര്‍ ഹജ്ജ് ടെര്‍മിനലിലും മക്കയിലും അസീസിയയിലും മിനയിലെ താഴ്‌വരയിലും നീസ്തുലമായ സേവനമാണ് കാഴ്ചവെച്ചത്.
രോഗികളും വൃദ്ധന്‍മാരുമായ ഹാജിമാര്‍ക്ക് ഏറെ സ്വാന്തനം ഏകിയ സേവനത്തെ എല്ലാവിധ ആളുകളും പ്രശംസിച്ചു. ഏറ്റവും മികച്ച സേവനം നടത്തിയ പത്തു പേര്‍ക്കാണ് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച വളണ്ടിയറായി ബഷീര്‍ ചിത്താരിയെ തിരഞ്ഞെടുത്തു. കെ.എം.സി.സി. സൗദി നാഷണല്‍ കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി കൗണ്‍സിലര്‍, കെ.എം.സി.സി. ജിദ്ദ കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രടറി, കെ.എം.സി.സി. ഹജ്ജ് സെല്‍ ഗ്രുപ്പ് കോ.ഓടിനേറ്റ് എന്നി നിലയില്‍ സജീവ സാനിധ്യമ്മുള്ള ബഷീര്‍ സൗത്ത് ചിത്താരി സ്വദേശിയാണ്.
Keywords: Gulf, Hajj-volunteers, KMCC, Basheer Chithari, Service, Jeddah, Kasaragod, Malayalam News, Vartha.