city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ട കൊലയുടെ നാട്ടിൽ എൽഡിഎഫിന് കനത്ത വെല്ലുവിളിയുയർത്തി ബാലകൃഷ്ണൻ പെരിയ

ഉദുമ: (www.kasargodvartha.com 15.03.2021) അളന്നു മുറിച്ച ഘനഗംഭീരമായ പ്രസംഗ ശൈലിയിലൂടെ പ്രശസ്തനായ ബാലകൃഷ്ണൻ പെരിയ, ഇരട്ട കൊലയുടെയുടെ നാടായ ഉദുമ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സി എച് കുഞ്ഞമ്പുവിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. 

പെരിയ ഇരട്ട കൊലയുടെ നാട്ടിൽ എൽഡിഎഫിന് കനത്ത വെല്ലുവിളിയുയർത്തി ബാലകൃഷ്ണൻ പെരിയ

ഉദുമ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ ജനകീയനേതാവാണ് ബാലകൃഷ്ണൻ പെരിയ. നിലവിൽ കെപിസിസി സെക്രടറിയാണ്. യുഡിഎഫ് വേദികളിലെ അറിയപ്പെടുന്ന പ്രസംഗകനായ ബാലകൃഷ്ണൻ പെരിയ, ലോക മലയാളികളുടെ ഇടയിൽ 'ബാലേട്ടൻ' എന്ന വിളിപ്പേരിൽ റേഡിയോ അവതാരകനായും പ്രശസ്തനാണ്. പെരിയയിലെ ചാണവളപ്പിൽ തറവാട്ടിൽ ക്ഷേത്രസ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടന്റെയും കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനായി 1972 ൽ  ജനനം. സ്കൂൾ കാലത്ത് കെഎസ്‌യു പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങി.  കാസർകോട് ഗവൺമെന്റ് കോളജിൽ നിന്ന് കാലികറ്റ് യൂണിവേഴ്സിറ്റി കൗൺസിലറായി. കെഎസ്‌യു ജില്ലാ സെക്രടറിയായും യൂത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായും  പ്രവർത്തിച്ചിട്ടുണ്ട്. 

പിന്നീട് കാസർകോട് ഡിസിസി സെക്രടറിയായി. ഗൾഫിലെ ഉമ്മുൽ ഖുവൈൻ റേഡിയോയിൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആകാശവാണിയിലെ പ്രോഗ്രാമിലൂടെ തുടർന്നു. നിസ്വാർത്ഥ സേവനത്തിലൂടെ നിരാലംബർക്ക് സാന്ത്വനമേകി കേരളത്തിലെ ഏറ്റവും ജനകീയ റേഡിയോ പ്രോഗ്രാം ആയി അതിനെ ഉയർത്തി. രണ്ടുപതിറ്റാണ്ട് കാലം  ലക്ഷക്കണക്കിന് ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടൻ ആയി ജീവിച്ചു. 24 മണിക്കൂർ തുടർച്ചയായി റേഡിയോയിലൂടെ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക്ക് ഓഫ് റെകോർഡ് ജേതാവുകൂടിയാണ് ബാലകൃഷ്ണൻ പെരിയ.  ക്രിയേറ്റീവ് - മാർകറ്റിംഗ് മേഖലയിൽ വിവിധ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ച ബാലകൃഷ്ണൻ പെരിയ,  കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ്.

പൗരത്വബില്ലിനെതിരെ പടപൊരുതി കേരളമാകെ ആവേശം വിതറിയ ബാലകൃഷ്ണൻ പെരിയയുടെ പ്രസിദ്ധമായ 100 പ്രസംഗങ്ങൾ ജനാധിപത്യ കേരളത്തിന്റെ ചരിത്രമാണ്.  നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പാരലൽ കോളേജ് അധ്യാപകനായും പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർഥികളെ സ്വന്തം നിലയിൽ പരിശീലിപ്പിച്ചും  വലിയൊരു ശിഷ്യസമ്പത്തിനുടമയായ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയാണ് ബാലകൃഷ്ണൻ പെരിയ.

സമാനമനസ്കരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌  സ്വന്തം നാടായ പെരിയയിൽ 'അകാഡമി' ആരംഭിച്ച്‌  വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ കാസർകോട് പെരിയയിലെ ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ സിഇഒ ആണ്. ഉത്തര കേരളത്തിന്റെ ഫോക് ലോർ കലാരൂപമായ പൂരക്കളിയിലും  ബാലക്ഷണൻ പെരിയയ്ക്ക് പ്രാവീണ്യം ഉണ്ട്. കേരള പ്രസ് അകാഡമിയിൽ നിന്ന് ജേർണലിസത്തിൽ  മാസ്റ്റർ ബിരുദം നേടിയ ബാലകൃഷ്ണൻ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഗൾഫിലും കേരളത്തിലും പ്രവർത്തിച്ചിsocialട്ടുണ്ട്.

'മീഡിയ ഗ്രാമം' എന്ന യൂട്യൂബ് ചാനലിലൂടെ പൊതുപ്രവർത്തനത്തിന്റെ  തുടർച്ചയെന്നവണ്ണം സമൂഹത്തിനുവേണ്ടി ശബ്ദിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന അവർക്കൊപ്പം ചർചകളും  ആശയ സംവാദങ്ങളും നടത്തുന്ന പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ് ബാലകൃഷ്ണൻ പെരിയ. കേന്ദ്ര- സംസ്ഥാന വിദ്യാഭ്യാസ പദ്ധതി കാസർകോട് പെരിയ എസ് എൻ ട്രസ്റ്റിനു കീഴിൽ കൊണ്ടുവന്ന പ്രൊജക്ട് ഡയറക്ടറായ ബാലകൃഷ്ണൻ പെരിയ രണ്ട് വർഷത്തിനകം ജില്ലയിലെ ഗ്രാമീണ മേഖലയിലെ അഞ്ഞൂറോളം യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി. ഇതിലൂടെ 278 വിദ്യാർഥികൾക്ക് സംസ്ഥാനത്തിനകത്തും വിദേശത്തും ജോലി നൽകാൻ സാധിച്ചിട്ടുണ്ട്. 140 സ്ഥാപനങ്ങളെ പിന്നിലാക്കി അദ്ദേഹത്തിൻറെ കീഴിൽ എസ് എൻ ട്രസ്റ്റ് സർകാരിന്റെ റാങ്കിങ്ങിൽ ഒന്നാമതെത്തി നിൽക്കുന്നത് കാസർകോട് ജില്ലക്ക് തന്നെ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.

Keywords: Kasaragod, Kerala, News, Uduma, Periya, UDF, College, Education, Youth, Gulf, Development Project, Job, LDF, Niyamasabha-Election-2021, Balakrishnan Periya is challenge to LDF in the land of Periya double murder.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia