'ബലാഗുല്ലിന്നാസ്' സ്വാഗത സംഘം രൂപീകരിച്ചു
Nov 24, 2011, 00:48 IST
ദുബൈ: ദേര ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന 'ബലാഗുല്ലിന്നാസ്' വൈജ്ഞാനിക മല്‍സരങ്ങളുടെ വിജയത്തിന്നായി സ്വാഗതസംഘം രൂപീകരിച്ചു. അല്‍ ബറാഹ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 30 ന് പുരുഷന്‍മാര്‍ക്കും ജനുവരി 1 ന് സ്ത്രീകള്‍ക്കുമായാണ് മല്‍സരം നടക്കുക. വിവിധ വേദികളിലായി ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്,പ്രസംഗം, ഖുതുബ, ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ്, നിമിഷ പ്രസംഗം, ദലീലുല്‍ ഖുര്‍ആന്‍, പദനിര്‍മ്മാണം, ക്വിസ്സ് തുടങ്ങിയ ഇനങ്ങളിലാണ് മല്‍സരങ്ങള്‍.
മുഹമ്മദ് കുട്ടി സലഫി(ചെയര്‍മാന്‍), പി.യു.ഷെമീര്‍ മൗലവി(ജന:കണ്‍വീനര്‍), ഷാനവാസ് പാലത്ത്(പ്രോഗ്രാം), സിദ്ധീഖ് പേരാമ്പ്ര, ഇഖ്ബാല്‍ മടക്കര(സമ്മാനം), മുനീര്‍.കെ.സി(ഫുഡ്), കെ.എ.ജബ്ബാരി(പബ്ലിസിറ്റി), അഷ്‌റഫ് പുതുശ്ശേരി(ഫിനാന്‍സ്), അബ്ദുസ്സമദ്(വളിയര്‍), മിസ്ബാഹ് (ലൈറ്റ്&സൗ്). എന്നിവരെ തിരഞ്ഞെടുത്തതായി സെന്റര്‍ സെക്രട്ടറി അബ്ദുറഹിമാന്‍ മടക്കര അറിയിച്ചു.
Keywords: Balagullinnaas-Programme, Gulf, Dubai