city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മസ്കറ്റ് കെ എം സി സിയുടെ ബൈതുറഹ്‌മ കുടുംബത്തിന് സമർപിച്ചു

നെല്ലിക്കട്ട: (www.kasargodvartha.com 18.09.2021) മസ്കറ്റ് കെ എം സി സിയുടെ ബൈതുറഹ്‌മ ചെങ്കള പഞ്ചായത്തിലെ കുടുംബത്തിന് സമർപിച്ചു.

കീഴ്ഘടകങ്ങളായ മത്ര ഏരിയ കമിറ്റിയും കാസർകോട് മണ്ഡലം കമിറ്റിയും ചേർന്നാണ് വീട് നിർമിച്ചത്. കാസർകോട് മുൻസിപൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ല വീട് കുടുംബത്തിന് സമർപിച്ചു. മത്ര ഏരിയ കമിറ്റി പ്രസിഡന്റ് നവാസ് ചെങ്കള താക്കോൽ കൈമാറി.

മസ്കറ്റ് കെ എം സി സിയുടെ ബൈതുറഹ്‌മ കുടുംബത്തിന് സമർപിച്ചു

മണ്ഡലം കമിറ്റി ഉപദേശക സമിതി ചെയർമാൻ ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ ചെമ്പിരിക്ക ഭൂമിയുടെ ആധാരം അശ്‌റഫ് മാളിക,യൂനുസ് പട്ല എന്നിവർക്ക് നൽകി. എ എം കടവത്ത്, ജലീൽ എരുതുംകടവ്, മാഹിൻ കേളോട്ട്, ഖാദർ ബദ്‌രിയ, കെ കെ സഗീർ സംസാരിച്ചു. ഹമീദ് അങ്കട്ട്, നാസർ പി ബി, കെ ബി മുഹമ്മദ്‌ കുഞ്ഞി, സീതി കുന്നിൽ, കെ എം മുഹമ്മദ്‌ കുഞ്ഞി, ശഫീർ, ഗിരി അബൂബകർ, നിസാർ കെ പി, ഹനീഫ് ബദ്‌രിയ ചൗക്കി, ഫവാസ് ആനബാഗിൽ, റശീദ് ചൂരി, സ്വാദിഖ് അഡൂർ സംബന്ധിച്ചു.

പ്രവാസി ബിസിനസുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക, ബൈതുറഹ്‌മ പൂർത്തിയാക്കിയ ഇബ്രാഹിം നെല്ലിക്കട്ട എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. നാസർ ചെർക്കളം സ്വാഗതവും സിദ്ദീഖ് ഒമാൻ നന്ദിയും പറഞ്ഞു.


Keywords:  Kasaragod, News, Kerala, KMCC, Muscut, Gulf, Chengala, Nellikatta, Panchayath, Muslim-league, President, Committee, Baithurahma handed over to family, built by Muscat KMCC.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia