city-gold-ad-for-blogger

Flight Service | പ്രവാസി മലയാളികള്‍ക്ക് ഇത് ഏറെ പ്രയോജനമാകും; ബഹ്റൈന്‍-ഖത്വര്‍ വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും

മനാമ: (www.kasargodvartha.com) ബഹ്റൈന്‍-ഖത്വര്‍ വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കാന്‍ തീരുമാനം. നിലവില്‍ ദോഹയിലേക്ക് പോകണമെങ്കില്‍ ഒമാന്‍, കുവൈത് വഴി പോകണമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ തീരുമാനമെന്നും പൗരന്മാരുടെ പൊതുവായ ആഗ്രഹം അതാണെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇത് ബിസിനസ് സമൂഹമുള്‍പെടെയുള്ള പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 2017ല്‍ ഖത്വറിനെതിരെ പ്രഖ്യാപിച്ച ഗള്‍ഫ് ഉപരോധത്തിന് പിന്നാലെയാണ് വ്യോമ ഗതാഗതവും നിലച്ചത്. നയതന്ത്ര ബന്ധവും യാത്രാമാര്‍ഗവും ഇതേത്തുടര്‍ന്ന് നിശ്ചലമായി. 2021ല്‍ സഊദിയില്‍ നടന്ന അല്‍ ഉല ഉച്ചകോടിക്ക് പിന്നാലെയാണ് ഉപരോധം നീങ്ങുന്നതും വിവിധ രാജ്യങ്ങള്‍ ഖത്വറുമായും തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. 

Flight Service | പ്രവാസി മലയാളികള്‍ക്ക് ഇത് ഏറെ പ്രയോജനമാകും; ബഹ്റൈന്‍-ഖത്വര്‍ വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും

എന്നാല്‍, ബഹ്‌റൈനും ഖത്വറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല. ഏതാനും ആഴ്ച മുമ്പ് റിയാദിലെ ജിസിസി ആസ്ഥാനത്ത് നടന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥതല ഫോളോഅപ് കമിറ്റിയില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നതിന് പിന്നാലെയാണ് വിമാനയാത്രയും പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്.  വിമാനയാത്ര സൗകര്യം നിലവില്‍ വന്നാല്‍, ഇരുരാജ്യങ്ങളുടെയും ദേശീയ എയര്‍ലൈന്‍ കംപനികളായ ഖത്വര്‍ എയര്‍വേസ്, ഗള്‍ഫ് എയര്‍ എന്നിവയുടെ സര്‍വീസുണ്ടാകും. 

Keywords: Bahrain, Qatar, Gulf, World, Top-Headlines, Flight, Flight service,  Bahrain-Qatar flight service will resume on May 25.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia