city-gold-ad-for-blogger

Arrested | 'ബഹ്‌റൈനില്‍ ഉടമയുടെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു'; 21കാരന്‍ അറസ്റ്റില്‍

മനാമ: (www.kasargodvartha.com) വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് തീകൊളുത്തിയെന്ന പരാതിയില്‍ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാറുടമയുമായി വ്യക്തിപരമായ തര്‍ക്കമുണ്ടായെന്നും പ്രതികാരമെന്നോണം ബോധപൂര്‍വം വാഹനത്തിന് തീയിടുകയായിരുന്നുവെന്നുമാണ് റിപോര്‍ട്.

പൊലീസ് പറയുന്നത്: ഉടമയുടെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ട ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിനെ തിരിച്ചറിഞ്ഞു. ഒരു മണിക്കൂറിനകം തന്നെ യുവാവിനെ അറസ്റ്റ് ചെയ്തു. 

Arrested | 'ബഹ്‌റൈനില്‍ ഉടമയുടെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു'; 21കാരന്‍ അറസ്റ്റില്‍

സംഭവത്തില്‍ പൊലീസ് നടപടിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും സമീപത്തെ നിരീക്ഷണ ദൃശ്യങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നിയമനടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

Keywords: Manama, news, Bahrain, Top-Headlines, Car, fire, Gulf, World, Bahrain police arrest car arsonist in record time.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia