city-gold-ad-for-blogger

ബഹ്‌റൈന്‍ ദേശീയ ദിനം: മദ്രസാ വിദ്യാര്‍ത്ഥികളെ അണിനിരത്തി 'സമുചിതം' ആഘോഷിക്കും

ബഹ്‌റൈന്‍ ദേശീയ ദിനം: മദ്രസാ വിദ്യാര്‍ത്ഥികളെ അണിനിരത്തി 'സമുചിതം' ആഘോഷിക്കും
മനാമ: ഈ വര്‍ഷത്തെ ബഹ്‌റൈന്‍ ദേശീയ ദിനം-2012 ന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികളെ അണി നിരത്തി 'സമുചിതം' ആഘോഷിക്കാന്‍ ബഹ്‌റൈന്‍ സമസ്തയും തയ്യാറെടുക്കുന്നു.

സമസ്ത കേരള സുന്നി ജമാഅത്തിന്റെയും ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും സംയുക്താഭിമുഖ്യത്തില്‍ മനാമ, മുഹറഖ്, ഹിദ്ദ്, ഹൂറ, ഗുദൈബിയ, ജിദാലി, റഫ, ഹമദ്ടൗണ്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത മദ്രസകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 16ന് ഉച്ചയ്ക്ക് 2:30 മണി മുതല്‍ അറാദ് ജംഇയ്യത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തിലാണ് ഈവര്‍ഷത്തെ നാഷണല്‍ ഡെ പ്രോഗ്രാമുകള്‍ നടക്കുക.

ദേശഭക്തി ഗാനം, ഇശല്‍ വിരുന്ന്, സ്‌നേഹ സന്ദേശം, പ്രഭാഷണങ്ങള്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ പതിവു പരിപാടികള്‍ക്കു പുറമെ ബഹ്‌റൈനിലെ വിവിധ ഏരിയകളിലെ മദ്രസാ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന 'ബാല ബഹ്‌റൈന്‍ ഡിസ്‌പ്ലേ' ഈവര്‍ഷത്തെ പരിപാടികളില്‍ ശ്രദ്ധേയമായ ഇനമാണ്.

ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ അറബി പ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന സമസ്തയുടെ വിവിധ പരിപാടികള്‍ വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എഫ് ഏരിയാ കമ്മറ്റികള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ്.എഫ് സുന്നീ ബാല വേദി തുടങ്ങിയ കീഴ്ഘടകങ്ങളും സജീവമായി രംഗത്തുണ്ട്.

Keywords: Bahrain, National day, Programme, Madrasa, SKSSF, Samastha, Gulf, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia