city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് മീലാദ് സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് മീലാദ് സംഗമം സംഘടിപ്പിച്ചു
മ­നാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ നിവാസികളായ കാസര്‍­കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ അഞ്ച് ജമാഅത്തുകളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല് ജമാഅത്ത് വിശ്വാസികള്‍ മനാമ സമസ്താലയത്തില്‍ മീലാദ് സംഗമവും മൗലിദ് മജ്‌ലിസും സംഘടിപ്പി­ച്ചു.

സി.എ.എം. അബ്ദുറഹ്മാ­ന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ബഹ്‌റൈന്‍ സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, സമസ്ത ആ­ക്­ടിംഗ് പ്രസിഡന്റ് സൈതലവി മുസ്ല്യാര്‍, സദര്‍ മുഅല്ലിം എം.സി. മുഹമ്മദ് മൗലവി, സമസ്ത ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കുഞ്ഞിമുഹമ്മദ് ഹാജി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയ ബഹ്‌റൈന്‍ സമസ്ത നേതാക്കളും മഹല്ല് ജമാഅത്ത് ഭാരവാഹികളായ പി.ബി.എ ബാവഹാജി, സി.എച്ച്. ഹ­മീദ്, ശരീഫ് ബള്ളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.ബി.എ ബാവഹാജി സ്വാഗതവും അതീഖ് അബ്ദുല്ല നന്ദിയും പറഞ്ഞു.

Keywords: Bahrain, Mogral Puthur, Mahal, Jamaath, Milad, Meet, Conduct, Manama, Gulf, Kasargod Vartha, Mlayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia