city-gold-ad-for-blogger

നിച്ചുവിന്റെ ആ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ് മാത്രം, ഇനി വേദനയില്ലാത്ത ലോകത്തേക്ക്

കുവൈത്ത് സിറ്റി: (www.kasargodvartha.com 29/05/2015) കുവൈത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബല്ലാകടപ്പുറത്തെ നാല് വയസുകാരി മരിച്ചു. കുവൈത്ത് സിറ്റിയിലെ ഇലക്‌ട്രോണിക്‌സ് വ്യാപാരിയും കല്ലൂരാവി സ്വദേശിയുമായ സി.എം ബഷീര്‍ - ബല്ലാകടപ്പുറത്തെ സി.പി മുനീറ ദമ്പതികളുടെ മകള്‍ നിച്ചു എന്ന നഫീസയാണ് കഴിഞ്ഞ ദിവസം കുവൈത്തിലെ സബ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.

10 ദിവസം മുമ്പാണ് നിച്ചു കുവൈത്തിലെ ജാബിരിയ്യ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി വിഭാഗത്തില്‍ പ്രവേശനം നേടിയത്. സന്തോഷം അലതല്ലിയ ആ ദിവസം തന്നെ നിച്ചുവില്‍ രോഗലക്ഷണം പ്രത്യക്ഷപ്പെട്ടു. വിട്ടുമാറാത്ത പനിയും ക്ഷീണവുമായിരുന്നു അന്നുമുതല്‍.

ആദ്യമത്ര കാര്യമാക്കിയില്ല. പ്രാഥമിക ചികിത്സ തേടിയെങ്കിലും അസുഖം ഒട്ടും കുറഞ്ഞില്ല. പിന്നീട്  കുവൈത്തിലെ സബ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടിയപ്പോഴാണ് അസുഖം ഗുരുതരമാണെന്ന് കണ്ടത്. അധികം വൈകാതെ നിച്ചു അബോധാവസ്ഥയിലായി. പ്രാര്‍ത്ഥന മാത്രമായിരുന്നു രക്ഷിതാക്കള്‍ക്ക് മുന്നിലുണ്ടായിരുന്ന ഏകവഴി.

പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഒടുവില്‍ നിച്ചു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇടയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രതീക്ഷ നല്‍കിയിലെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

സഹോദരങ്ങള്‍: തന്‍സീഹ ഖാത്തൂന്‍, സുല്‍ത്താന, മുഹമ്മദ് ഫസീഹുദ്ദീന്‍ (മൂവരും കുവൈത്തില്‍ വിദ്യാര്‍ത്ഥികള്‍). മൃതദേഹം കുവൈത്തില്‍ തന്നെ മറവ് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നിച്ചുവിന്റെ ആ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ് മാത്രം, ഇനി വേദനയില്ലാത്ത ലോകത്തേക്ക്

Keywords :  Kuwait, Death, Obituary, Kanhangad, Gulf, Hospital, Treatment, Student, School,  Nichu  Nafeesa. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia