കോവിഡ് നിയമ ലംഘനം; ഖത്വറില്‍ 961 പേര്‍ക്കെതിരെ നടപടിയെടുത്ത് പൊലീസ്
ദോഹ: (www.kasargodvartha.com 23.05.2021) കോവിഡ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഖത്വറില്‍ 961 പേര്‍ക്കെതിരെ നടപടിയെടുത്ത് പൊലീസ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 510 പേരെ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് പിടികൂടി. പാര്‍കുകളിലും കോര്‍ണിഷിലും ഒത്തുകൂടിയതിന് 180 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 260 പേരുമാണ് പിടിയിലായത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒമ്പത് പേരാണ് പിടിയിലായത്. ഹോം ക്വാറന്റീന്‍ ലംഘിച്ചതിന് ഒരാളും കാറില്‍ അനുവദനീയമായ ആളുകളിലും കൂടുതല്‍ പേരെ കയറ്റി യാത്ര ചെയ്തതിന് ഒരാളും പിടിയിലായി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Keywords: Doha, News, Gulf, World, Top-Headlines, Police, COVID-19, Violation, Mask, Travel, Social Distance, Authorities refer over 950 for violating Covid-19 precautionary measure.