ബഹ്‌റൈനില്‍ ഫെയ്‌സ് മാസ്‌കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവം; 3 പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ
മനാമ: (www.kasargodvartha.com 16.06.2021) ബഹ്‌റൈനില്‍ ഫെയ്‌സ് മാസ്‌കില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ കുറ്റക്കാരാണെന്ന് ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. മാര്‍ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് പാകേജ് ബംഗ്ലാദേശില്‍ നിന്നാണ് ദുബൈ വഴി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച കെ-9 യൂണിറ്റ് വിദഗ്ധര്‍ ഇത് കൈപ്പറ്റാനെത്തുന്ന ആളിനായി വിമാനത്താവളത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് 30കാരനായ പ്രതികളിലൊരാള്‍ ഈ പാക്കേജ് കൈപ്പറ്റാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ഇയാളാണ് മറ്റ് പ്രതികളെ കുറിച്ച് വിവരം നല്‍കിയത്. ശിക്ഷാ കാലാവധിക്ക് ശേഷം നാലുപേരെയും നാടുകടത്തും.
Keywords: Manama, News, Gulf, World, Top-Headlines, Jail, Mask, Crime, Court, Attempt to smuggle cannabis in disguise; Three were sentenced to 10 years in prison