Expatriate Arrested | കുവൈതില്‍ ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ്; പ്രവാസി അറസ്റ്റില്‍
കുവൈത് സിറ്റി: (www.kasargodvartha.com) ലൈസന്‍സില്ലാതെ വീട്ടില്‍ ടാറ്റൂ ബിസിനസ് നടത്തിയെന്ന സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. ജെനറൽ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ്, മാന്‍പവര്‍ അതോറിറ്റിയും മുന്‍സിപാലിറ്റിയുമായി സഹകരിച്ചാണ് ഏഷ്യക്കാരനായ പ്രവാസി ടാറ്റൂ കലാകാരനെ അറസ്റ്റ് ചെയ്തതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അല്‍ സിദ്ദിഖ് പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
അതേസമയം മെയ്ദാന്‍ ഹവല്ലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ക്ലിനികില്‍ വിവിധ രാജ്യക്കാര്‍ക്ക് മെഡികല്‍ സേവനങ്ങള്‍ നല്‍കിയ അഞ്ച് പ്രവാസികളെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താമസ, തൊഴില്‍ നിയമം ലംഘിച്ചതിന് സാല്‍മിയ, ജലീബ് അല്‍ ഷുയൂഖ് പ്രദേശങ്ങളില്‍ നിന്ന് ഏഴ് പ്രവാസികളെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Keywords: Kuwait, Kuwait City, news, Gulf, World, Top-Headlines, arrest, Arrested, Crime, Police, Asian tattoo artist, unlicensed clinic staff arrested.