city-gold-ad-for-blogger

Young Players | ഏഷ്യാ കപ്: ടീമിനായി തിളങ്ങാന്‍ കഴിയുന്ന 5 യുവതാരങ്ങള്‍; യുഎഇയില്‍ ശ്രദ്ധാകേന്ദ്രം ഇവര്‍

ദുബൈ: (www.kasargodvartha.com) ഏഷ്യാ കപിന്റെ പതിനഞ്ചാമത് എഡിഷന്‍ ഓഗസ്റ്റ് 27 ന് അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. അടുത്ത ദിവസം ചിരവൈരികളായ ഇന്‍ഡ്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും. നാല് വര്‍ഷത്തിന് ശേഷം ഏഷ്യാ കപ് മടങ്ങിയെത്തുമ്പോള്‍ ആരാധകരുടെ ആവേശം അടക്കാനാവാത്തതാണ്. ഇന്‍ഡ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുടെ ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരില്‍ അവസരം ലഭിക്കുമ്പോഴെല്ലാം തങ്ങളുടെ ടീമിനായി മികച്ച പ്രകടനം സൃഷ്ടിക്കാന്‍ കഴിയുന്ന കുറച്ച് യുവ കളിക്കാരും ഉണ്ട്. ഏഷ്യാ കപില്‍ തങ്ങളുടെ ടീമിനായി തിളങ്ങാന്‍ കഴിയുന്ന അഞ്ച് യുവതാരങ്ങളെ പരിശോധിക്കാം.
        
Young Players | ഏഷ്യാ കപ്: ടീമിനായി തിളങ്ങാന്‍ കഴിയുന്ന 5 യുവതാരങ്ങള്‍; യുഎഇയില്‍ ശ്രദ്ധാകേന്ദ്രം ഇവര്‍

1. അര്‍ഷ്ദീപ് സിംഗ് (ഇന്‍ഡ്യ)

23-കാരനായ മധ്യപ്രദേശില്‍ നിന്നുള്ള ഇടംകൈയ്യന്‍ പേസര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റേതായ പേര് ഉണ്ടാക്കി, ഇപ്പോള്‍ അദ്ദേഹം ഇന്‍ഡ്യന്‍ ടി20 ടീമില്‍ സ്ഥിരാംഗമായി കാണപ്പെടുന്നു. ഡെത് ഓവറുകളിലെ ഒത്തിണക്കവും യോര്‍കറുകള്‍ ഇഷ്ടാനുസരണം ചെയ്യാനുള്ള കഴിവും കൊണ്ട് അര്‍ഷ്ദീപ് സിംഗ് എല്ലാവരെയും ആകര്‍ഷിച്ചു. ഏഷ്യാ കപിനുള്ള ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍, ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ഉത്തരവാദിത്തം ഈ യുവ പേസറിനായിരിക്കും.

2. ഹസ്രതുല്ല സസായ് (അഫ്ഗാനിസ്താന്‍)

മധ്യനിരയിലെ ബാറ്റിംഗ് മികവ് കണക്കിലെടുക്കുമ്പോള്‍ അഫ്ഗാനിസ്താന്റെ സാധ്യതയാണ് ഹസ്രതുല്ല സസായ്. ഏറ്റവും ശാന്തനായ ക്രികറ്റ് കളിക്കാരില്‍ ഒരാളാണ്. ഈ വര്‍ഷം അഫ്ഗാനിസ്താന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയവരില്‍ സസായി ഉള്‍പെടുന്നു. ഏറ്റവും കൂടുതല്‍ സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനത്താണ്. 28 മത്സരങ്ങളില്‍ നിന്ന് 867 റണ്‍സും 33.34 ശരാശരിയുമാണ് സസായിയുടെ സമ്പാദ്യം. ടി20യില്‍ മൊത്തത്തില്‍ 91 മത്സരങ്ങളില്‍ നിന്ന് 2522 റണ്‍സാണ് സസായ് നേടിയത്. അതിനാല്‍, അഫ്ഗാനിസ്താന്റെ കറുത്ത കുതിരയാണെന്ന് ഈ 24കാരന് തെളിയിക്കാനാകും.

3. ശാനവാസ് ദഹാനി (പാകിസ്താന്‍)

വലംകൈയ്യന്‍ പേസര്‍ ഇതിനകം തന്നെ ടി20 യില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. രണ്ട് ടി20 മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും പന്ത് കൊണ്ട് തന്റെ കഴിവ് എന്താണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ശാനവാസ് ദഹാനിക്ക് വേഗത്തില്‍ പന്തെറിയാനും ഇടയ്ക്കിടെയുള്ള കടറുകള്‍ ഉപയോഗിച്ച് ബാറ്റര്‍മാരെ കബളിപ്പിക്കാനും കഴിയും. 24 കാരനായ താരത്തിന് മികച്ച യോര്‍കറും ഉണ്ട്. പാകിസ്ഥാന്‍ സൂപര്‍ ലീഗിന്റെ 2022 പതിപ്പില്‍, 11 മത്സരങ്ങളില്‍ നിന്ന് 17 വികറ്റ് വീഴ്ത്തിയ താരത്തിന്റെ ശരാശരി 19.76 ആയിരുന്നു. അതിനാല്‍, ഹസന്‍ അലിയുടെ അഭാവത്തില്‍ ശാനവാസ് ദഹാനി തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒരാളായിരിക്കും.

4. അഫീഫ് ഹുസൈന്‍ (ബംഗ്ലാദേശ്)

ബംഗ്ലാദേശില്‍ നിന്നുള്ള ഈ ഓള്‍റൗന്‍ഡര്‍ തന്റെ ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ 2022 പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ഒരാളായിരുന്നു. ബംഗ്ലാദേശിനായി കഴിഞ്ഞ ഏതാനും ഉഭയകക്ഷി പരമ്പരകളില്‍ ഹുസൈന്‍ ധാരാളം റണ്‍സ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ടി20 പ്രകടനവും മികച്ചതാണ്. 47 മത്സരങ്ങളില്‍ 698 റണ്‍സാണ് ഹുസൈന്‍ നേടിയത്. കൂടാതെ എട്ട് വികറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏഷ്യാ കപില്‍ ബംഗ്ലാദേശിന്റെ എക്സ്-ഫാക്ടര്‍ ആണെന്ന് തെളിയിക്കാനാകും.

5. പാത്തും നിസ്സാങ്ക (ശ്രീലങ്ക)

നിസ്സാങ്ക ടി20 ക്രികറ്റില്‍ അരങ്ങേറിയത് മുതല്‍ തന്നെ അത്ഭുദമാണ്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിച്ച നിസാങ്ക 23 ടി20 മത്സരങ്ങളില്‍ 628 റണ്‍സ് നേടിയിട്ടുണ്ട്. വേഗത്തില്‍ റണ്‍സ് നേടാനുള്ള കഴിവാണ് നിസ്സാങ്കയുടെ ഏറ്റവും ആകര്‍ഷകമായ കാര്യം. ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സ് നേടിയതിനാല്‍ 2022 ല്‍ ശ്രീലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് 24 കാരന്‍. ശ്രീലങ്കയ്ക്കായി ഇനിംഗ്സ് ഓപണ്‍ ചെയ്യുന്ന നിസാങ്കയ്ക്ക്, വേഗത്തിലുള്ള തുടക്കം നല്‍കാന്‍ സഹായിക്കും.

Keywords: News, World, National, Top-Headlines, Sports, Asia-Cup, Cricket, Cricket Tournament, India, Gulf, Asia Cup 2022, Asia Cup 2022: 5 youngsters who can shine for their team.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia