അരോമ പത്താം വാര്‍ഷികം ആഘോഷിച്ചു
Feb 11, 2012, 13:25 IST
ദുബായ്: ദുബൈ- ആലുവ റസിഡന്‍സ് ഓവര്‍സീസ് മലയാളീസ് അസോസിയേഷന് (അരോമ)പത്താം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഖിസൈസ് മില്ലെനിയം സ്കൂളില്പൊതു മരാമത്തു വകുപ്പു മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.എം.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ധനപാലന് എം.പി.മുഖ്യ പ്രഭാഷണം നടത്തി. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അരോമ ജൂലൈ 8ന് ആലുവയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ പ്രഖ്യാപനം പ്രശസ്ഥ പിന്നണി ഗായിക റിമി ടോമി നിര്‍വഹിച്ചു. നിര്‍ദ്ദനരായ പതിനൊന്ന് പെണ്‍കുട്ടികള്‍ക്കാണ് അരോമ വിവാഹമൊരുക്കുന്നത്. ചടങ്ങില്‍ ആലുവ റീജിനല്‍ ഡയാലിസ് സെന്റര്‍ മേധാവി ഡോ.വിജയകുമാറിനെ ആദരിച്ചു. അരോമ പത്താം വാര്‍ഷിക സുവനീര്‍ പ്രകാശനം മുഹമ്മദ് കെ.മക്കാറിനു നല്കി ആലുവ എം.എല്‍.എ.അന്‍വര്‍ സാദത്ത് നിര്‍വഹിച്ചു. മെമ്പര്‍മാര്‍ക്കുള്ള ഐ.ഡി.കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ബി.എ. അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഡോ.ഫസല്‍ ഗഫൂര്‍, ഡോ.മൂസ്സ പാലക്കല്‍, അഡ്വ.വൈ.എ.റഹീം, ലൈജു കാരോത്തുകുഴി, അബ്രഹാം, സുവനീര്‍ എഡിറ്റര്‍ നാദിര്‍ഷാ അലി അക്ബര്‍, നിമ്മി(ഹിറ്റ് എഫ്.എം.)എന്നിവര്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി കെ.വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അരോമ മംഗല്യത്തെകുറിച്ച് സെക്രട്ടറി കെ.എം.എ.സിദ്ദീഖ് വിശദീകരിച്ചു. പ്രോഗ്രാം ജന.കണ്‍വീനര്‍ ടി.എം.ഷാജഹാന് സ്വാഗതവും അരോമല്‍ പ്രസിഡന്റ് താജ് ബീഗം സൈദു നന്ദിയും പറഞ്ഞു.ഹിറ്റ് എഫ്.എം അവതാരക നൈലയുടെ നേതൃത്ത്വത്തില്‍ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ആലുവ ഒരു ഗ്രീന്‍സിറ്റി ആക്കി മാറ്റുവാനും, അരോമയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ ഒരുഹോസ്പിറ്റല് പണിയാനും,കുട്ടികള്‍ക്ക് സ്കോളര്‍ ഷിപ്പ് ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് പി.എം.അബൂബക്കര്‍ അറിയിച്ചു.
-കെ.വി.എ.ഷുക്കൂര്‍