city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം അഷ്‌റഫിന് അരങ്ങ് അവാര്‍ഡ് സമ്മാനിച്ചു

ജിദ്ദ: (www.kasargodvartha.com 01.05.2014) ഗള്‍ഫ് മേഖലയിൽ  ജോലി ചെയ്തു കൊണ്ടിരിക്കുന്ന പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അരങ്ങ് കലാ സാഹിത്യവേദി, സ്‌കൈവേ കാര്‍ഗോ കമ്പനിയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ''അരങ്ങ് അവാര്‍ഡ്'' പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്‌ററുമായ എം അഷ്‌റഫിന് ഷറഫിയ്യ ഹിൽ ടോപ്പ് റെസ്‌റേറാറന്റിൽ  നടന്ന ചടങ്ങിൽ വെച്ച് അരങ്ങ് സാഹിത്യവേദി കോ-ഓര്‍ഡിനേററര്‍ വി. ഉമര്‍ സമ്മാനിച്ചു.

കഴിവുകെട്ടവര്‍ അരങ്ങു വാഴുന്ന ആസുരകാലത്ത് സര്‍ഗാത്മകതയുടെ തിരിനാളമുള്ളവരെ കണ്ടെത്തി അംഗീകരിക്കേണ്ടത് ആസ്വാദകരുടെയും വായനക്കാരുടെയും കടമയാണെന്നും അത്തരം കഴിവുള്ള എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും മുന്‍നിരയിലേക്ക് കൈ പിടിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് അരങ്ങ് കലാസാഹിത്യവേദി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടതെന്നും അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് വി ഉമര്‍ പറഞ്ഞു. പ്രവാസി മലയാളിയുടെ സകല കാപട്യങ്ങളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന എം അഷ്‌റഫിന്റെ രചനകള്‍ ഓരോ വിദേശമലയാളിയുടെയും നേര്‍ക്കു പിടിച്ച കണ്ണാടിയാണ്.   അഷ്‌റഫിന്റെ രചനകള്‍ ആസ്വാദകര്‍ ഇഷ്ടപ്പെടാന്‍ കാരണമിതാണ്- അദ്ദേഹം പറഞ്ഞു.

സ്‌കൈവേ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ വി. ഖാലിദ് അധ്യക്ഷതവഹിച്ചു. മലയാളം ന്യൂസ് ന്യൂസ് എഡിററര്‍ സി കെ ഹസന്‍ കോയ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വത്വബോധം നഷ്ടപ്പെട്ട മലയാളിയുടെ ഞാനെന്ന ഭാവം തികച്ചും അപഹാസ്യമാണെന്നും അവനവനെക്കുറിച്ച് ഒട്ടും തിരിച്ചറിവില്ലാത്ത ലോകത്തിലെ ഒരേ ഒരു വിഭാഗം മലയാളീകളാണെന്നും ഹസന്‍ കോയ പറഞ്ഞു. ദേശകൂട്ടായ്മകളിലൂടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷക സംഘടനകളിലൂടെയുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിൽ  മാത്രമാണ് മലയാളി ആകെ മുന്നിൽ  നിൽക്കുന്നത്. എന്നാൽ  മററു പല രാജ്യക്കാരും അവരവരുടെ രാജ്യത്തേയും മനുഷ്യരേയും തീര്‍ത്തും മനസിലാക്കികൊണ്ടാണ് ജീവിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ അതിനു നല്ല ഉദാഹരണമാണ്. ഹസന്‍ കോയ വ്യക്തമാക്കി.

കഥാകൃത്ത് അബു ഇരിങ്ങാട്ടിരി ആമുഖ പ്രഭാഷണവും മുസാഫിര്‍ മുഖ്യ പ്രഭാഷണവും  നടത്തി. പ്രൊഫ: ഇസ്മയിൽ  മരിതേരി,  അനിൽ  നാരായണ, ഹംസ മദാരി, പി കെ. അബ്ദുൽ  ഗഫൂര്‍, നജീബ്, പി. മായിന്‍ കുട്ടി, അബ്ദുർ റഹ്മാന്‍ വണ്ടൂര്‍, അമീറലി ചെറുകോട്, കൊമ്പന്‍ മൂസ, ടി സാലിം, ഷുക്കൂര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. എം അഷ്‌റഫ് മറുപടി പ്രസംഗം നടത്തി. ഉസ്മാന്‍ ഇരുമ്പുഴി  സ്വാഗതവും റഷീദ് തറയിൽ  നന്ദിയും പറഞ്ഞു.

എം അഷ്‌റഫിന് അരങ്ങ് അവാര്‍ഡ് സമ്മാനിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Jeddah, Gulf, Award, Arangu Award presented to Mr. Ashraf, Jeddah, Gulf, Award, Arangu Award presented to Mr. Ashraf, Collumist

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia