city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറബിക് ഫോര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍സ് പ്രകാശനം ചെയ്തു

ദോഹ: സി. ബി. എസ്. ഇ. സ്‌ക്കൂളുകളിലെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മുന്‍ അറബി വകുപ്പ് മേധാവിയുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ അറബിക് ഫോര്‍ ഇംഗഌഷ് സ്‌ക്കൂള്‍സ് എന്ന പരമ്പരയുടെ പ്രകാശനം ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ഞീവ് അരോര നിര്‍വഹിച്ചു.

ഡി.പി. എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് ഹസന്‍ ചൊഗ്‌ളേ, ഭവന്‍സ് പബ്ലിക് സ്‌ക്കൂള്‍ ഡയറക്ടര്‍ ജെ.കെ. മേനോന്‍, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ജനറല്‍ കണ്‍വീനര്‍ അഡ്വ.. അബ്ദുല്‍ റഹീം കുന്നുമ്മല്‍, ഫിനിക്‌സ് പ്രൈവറ്റ് സ്‌ക്കൂള്‍ ജനറല്‍ മാനേജര്‍ ഹാജി കെ. വി. അബ്ദുല്ലക്കുട്ടി, ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശിഹാബുദ്ധീന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ അറബി വകുപ്പ് മേധാവി ഡോ. അബ്ദുല്‍ ഹയ്യ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര എന്നിവര്‍ പുസ്തകത്തിന്റെ ഓരോ ഭാഗങ്ങള്‍ അംബാസഡറില്‍ നിന്നും സ്വീകരിച്ചു.

ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസാധകരായ കൃതിപ്രകാശനാണ് എട്ട് ഭാഗങ്ങളിലായി പുസ്തകം പ്രസിദ്ധീകരിച്ചത്. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലുള്ള പ്രമുഖരുടെ സാന്നിധ്യം ചടങ്ങ് അവിസ്മരണീയമാക്കി.

ലോക ഭാഷകളില്‍ ഒട്ടേറെ സവിശേഷതകളുളള അറബി ഭാഷ പഠിക്കുന്നത് സാംസ്‌കാരികമായും നയതന്ത്ര തലത്തിലും ഏറെ പ്രധാനമാണ്. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ ബന്ധത്തിന് ശക്തിപകരാനും കൂടുതല്‍ രചനാത്മകമായ രീതിയില്‍ നിലനിര്‍ത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാന്‍ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാന്‍ സഹായകമാകുന്ന ഏത് ശ്രമവും ശഌഘനീയമാണെന്നും അംബാസിഡര്‍ പറഞ്ഞു. മാനവ സംസ്‌കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ പരിപോഷിപ്പിക്കുവാനും കൂടുതല്‍ അടുത്തറിയുവാനും സോദ്ദേശ്യപരമായ ശ്രമങ്ങള്‍ നടത്തുവാന്‍ അംബാസിഡര്‍ സമൂഹത്തെ ആഹ്വാനം ചെയ്തു.

ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണ്. . ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികള്‍ പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്ന ഈ സംരംഭം പ്രോല്‍സാഹനാര്‍ഹമാണ്.

നയതന്ത്ര ഉദ്യോഗസ്ഥനായി ഈജിപ്തില്‍ സേവനമനുഷ്ഠിക്കവേ അറബി ഭാഷ പഠിച്ചത് തന്റെ കരിയറില്‍ വലിയ സ്വാധീനം ചെലുത്തിയതായി അറോര പറഞ്ഞു. അറബികളുമായി ഇടപഴകുവാനും സാംസ്‌കാരിക വിനിമയം നടത്തുവാനും ഇത് വളരെ സഹായകമായി.

ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ ക്ക് ഏറെ പ്രധാനമാണ് അറബി പഠനം. അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകകരമാകുമെന്നും ഈയര്‍ഥത്തില്‍ അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെ ന്നും ചടങ്ങില്‍ സംസാരിച്ച വിദഗ്ധര്‍ പറഞ്ഞു.

കൃതിപ്രകാശന്‍ ഇന്റര്‍നാഷണല്‍ അഫയേര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് മിന്‍ഹാജ് ഖാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള സി. ബി. എസ്. ഇ. സ്‌ക്കൂളുകളെ ഉദ്ദേശിച്ച് അറബി ഭാഷയില്‍ പരമ്പര പ്രസിദ്ധീകരിക്കുന്ന ആദ്യ പ്രസാധകരാണ് തങ്ങളെന്നും ഇത് അഭിമാനകരമായാണ് സ്ഥാപനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബിക് ഫോര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍സ് പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങരയുടെ അറബിക് ഫോര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍സ് ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അരോര പ്രകാശനം ചെയ്തപ്പോള്‍.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് തരുണ്‍ ബസു, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം ഉപദേശക സമിതി ചെയര്‍മാന്‍ നിലംഗ്ശൂ ഡേ, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആനന്ദ് വിക്ടര്‍ എന്നിവര്‍ സംസാരിച്ചു.

ദീര്‍ഘകാലം ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ അറബി വകുപ്പ് മേധാവിയായിരുന്ന അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന മുപ്പത്തി അറാമത് പുസ്തകമാണിത്.

അറബി സംസാരിക്കുവാന്‍ ഒരു ഫോര്‍മുല, അറബി സാഹിത്യ ചരിത്രം, ഇംപ്രൂവ് യുവര്‍ സ്‌പോക്കണ്‍ അറബിക്, അറബി ഗ്രാമര്‍ മെയിഡ് ഈസി, എ ഹാന്റ് ബുക്ക് ഓണ്‍ അറബിക് ഗ്രാമര്‍ ആന്റ് കോംപോസിഷന്‍, സി. ബി. എസ്. ഇ. അറബിക് സീരീസ്, സി.ബി. എസ്. ഇ. അറബിക് ഗ്രാമര്‍, സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി , സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, സ്‌പോക്കണ്‍ അറബിക ട്യൂട്ടര്‍, അറബിക് ഫോര്‍ എവരിഡേ, അറബി സാഹിത്യ ചരിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികള്‍. ഹറമൈന്‍ ലൈബ്രറിയാണ് പുസ്തകത്തിന്റെ ഖത്തറിലെ വിതരണക്കാര്‍. അമാനുല്ല വടക്കാങ്ങര സ്വാഗതവും എം.വി. ജോസഫ് നന്ദിയും പറഞ്ഞു. .
അറബിക് ഫോര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍സ് പ്രകാശനം ചെയ്തു

Keywords:  Gulf, Doha, Arabic For English, Schools, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia