ഖത്വറില്‍ ഫെസിലിറ്റി സൂപെര്‍വൈസര്‍ തസ്തികയില്‍ നോര്‍ക റൂട്‌സ് വഴി നിയമനം
ദോഹ: (www.kasargodvartha.com 29.10.2021) വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഫെസിലിറ്റി സൂപെര്‍വൈസര്‍ തസ്തികയില്‍ നോര്‍ക റൂട്‌സ് വഴി നിയമനം. ഫെസിലിറ്റി സൂപെര്‍വൈസറായി കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പിക്കുന്നതിനും www(dot)norkaroots(dot)org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.
അതേസമയം പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ് കൗണ്‍സിലിങ് ആരംഭിച്ചു.
പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്പകള്‍, ജി എസ് ടി രജിസ്ട്രേഷന്‍, സര്‍കാര്‍ പദ്ധതി നിക്ഷേപങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം പ്രൊജക്ട് പ്രൊപോസല്‍ തയ്യാറാക്കുതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സിലിങില്‍ സൗജന്യമായി ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ബിഎഫ്‌സി, നോര്‍ക റൂട്സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc(dot)norka@ kerala(dot)gov(dot)in /0471 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Keywords: Doha, News, Gulf, World, Top-Headlines, Job, NORKA ROOTS, Appointment to post of Facility Supervisor through NORKA ROOTS